ടൂറിൻ: ക്രിസ്റ്റ്യാനൊ റൊണാൾഡോയെപ്പോലെത്തന്നെ ഫുട്ബോൾ താരമാകാനുള്ള തയ്യാറെടുപ്പിലാണ് മകൻ ക്രിസ്റ്റ്യാനോ ജൂനിയറും. നിലവിൽ യുവന്റസിന്റെ ജൂനിയർ ടീമിലാണ് ക്രിസ്റ്റ്യാനോയുടെ മകൻ കളിക്കുന്നത്. ക്രിസ്റ്റ്യാനോ റയൽ വിട്ട് യുവന്റസിലേക്ക് മാറിയതോടെ മകനേയും കൂടെ കൂട്ടുകയായിരുന്നു. നേരത്തെ റയലിന്റെ യൂത്ത് ടീമിലും ക്രിസ്റ്റ്യാനോ ജൂനിയർ കളിച്ചിട്ടുണ്ട്. യുവന്റസിനായി മികച്ച ഫോമിൽ കളിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ. ഒമ്പത് വയസ്സിന് താഴെയുള്ളവരുടെ സീരി എ മത്സരത്തിൽ രണ്ട് ഗോളുകളാണ് ക്രിസ്റ്റ്യാനോയുടെ മകൻ നേടിയത്. എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ബോക്സിലേക്ക് ഒറ്റക്ക് മുന്നേറിയ ക്രിസ്റ്റ്യാനോ ജൂനിയർ പന്ത് അനായാസം വലയിലാക്കുകയായിരുന്നു. ഇതിന്റെ വീഡിയോ പോർച്ചുഗീസ് താരം സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവെയ്ക്കുകയും ചെയ്തു. 😍 pic.twitter.com/gnNmGpGVxq — Cristiano Ronaldo (@Cristiano) October 14, 2018 Content Highlights: Cristiano Ronaldo Jr Follows Dads Footsteps Scores Sensational Solo Goal
from mathrubhumi.latestnews.rssfeed https://ift.tt/2pP7rgW
via
IFTTT
No comments:
Post a Comment