മീ ടു വെളിപ്പെടുത്തല്‍: വിന്ദ നന്ദയ്‌ക്കെതിരെ അലോക് നാഥ് അപകീര്‍ത്തികേസ് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

മീ ടു വെളിപ്പെടുത്തല്‍: വിന്ദ നന്ദയ്‌ക്കെതിരെ അലോക് നാഥ് അപകീര്‍ത്തികേസ് നല്‍കി

ന്യുഡല്‍ഹി: ബോളിവുഡില്‍ ആഞ്ഞടിക്കുന്ന മീ ടു ക്യാംപയിന്‍ നിയമക്കുരുക്കിലേക്കും നീങ്ങുന്നു. നിര്‍മ്മാതാവും തിരക്കഥാകൃത്തുമായ വിന്ദ നന്ദ നടത്തിയ ആരോപണത്തില്‍ നടന്‍ അലോക് കുമാര്‍ നിയമനടപടി തുടങ്ങി. വിന്ദയ്‌ക്കെതിരെ അലോക് കുമാര്‍ അപകീര്‍ത്തിക്കേസ് കൊടുത്തിരിക്കുകയാണ്. 1990കളില്‍ അലോക് നാഥില്‍ നിന്നും തനിക്കു ലൈംഗിക അതിക്രമവും പീഡനവും നേരിട്ടിരുന്നുവെന്ന് വിന്ദ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇതിന്റെ പേരിലാണ് അലോക് കേസ് കൊടുത്തിരിക്കുന്നത്.

ഹിന്ദി സിനിമകളിലും സീരിയലുകളിലും സജീവതാരമാണ് അലോക് നാഥ്. വിന്ദയുടെ വെളിപ്പെടുത്തലിനു പിന്നാലെ അലോകിനെതിരെ ആരോപണവുമായി കൂടുതല്‍ സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഹിമാനി ശിവപുരി, ദീപിക അമീന്‍, സന്ധ്യ മൃദുള്‍ തുടങ്ങിയവര്‍ വിന്ദയുടെ വെളിപ്പെടുത്തിലിനെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

ബോളിവുഡില്‍ നിരവധി പ്രമുഖര്‍ക്കാണ് മീ ടുവില്‍ വീണ് പൊള്ളലേറ്റിരിക്കുന്നത്. നാനാ പടേക്കള്‍, സജിദ് ഖാന്‍, കൈലാഷ് ഖേര്‍, ചേതന്‍ ഭഗത്, രജത് കപൂര്‍, വികാസ് ഭല്‍ തുടങ്ങിയവര്‍ ഈ പട്ടികയിലുണ്ട്. നടി തനുശ്രീ ദത്തയയാണ് നാനാ പടേക്കര്‍ക്കെതിരെയുള്ള ആരോപണവുമായി ആദ്യം രംഗത്തെത്തിയത്.



from mangalam.com https://ift.tt/2OpnVLi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages