ന്യൂഡൽഹി: തെക്ക് പടിഞ്ഞാറൻ ഡൽഹിയിലെ ചാവ് ല നഗരത്തിൽ കോർപറേഷൻ ബാങ്ക് ശാഖ ആയുധധാരികളായ മോഷ് ടാക്കൾ കൊള്ളയടിച്ചു. കവർച്ചാ ശ്രമം തടയുന്നതിനിടെ ബാങ്ക് ജീവനക്കാരനെ വെടിവെച്ച് കൊന്നു. 33 വയസ്സുകാരനായ സന്തോഷ് കുമാർ എന്ന ബാങ്ക് കാഷ്യറാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തെ വെടിവെച്ചു വീഴ്ത്തിയ ശേഷം അക്രമികൾ മൂന്നു ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. ദ്വാരകയിലെ ചാവ്ലയിൽ സ്ഥിതി ചെയ്യുന്ന ബാങ്കിൽ എത്തിയ അക്രമികൾ സന്തോഷിനെ തോക്കിൻ മുനയിൽ നിർത്തി പണം ആവശ്യപ്പെട്ടു. എന്നാൽ സന്തോഷ് കവർച്ചാ ശ്രമം ചെറുത്തതോടു കൂടിയാണ് അക്രമികൾ വെടി ഉയർത്തത്. രണ്ട് തവണ വെടിയേറ്റ സന്തോഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 3.45 ഓടെയായിരുന്നു സംഭവം. മുഖം മറച്ച് ബൈക്കിൽ എത്തിയ അക്രമികൾ ബാങ്കിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. കവർച്ചയും കൊലപാതകവും മുഴുവനായി ബാങ്ക് സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. ഇതുപയോഗിച്ച് അക്രമികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. #WATCH: CCTV footage of a corporation bank being robbed in Delhis Khaira yesterday by armed assailants. Cashier was shot dead. Investigation underway. pic.twitter.com/4XSz1JX8AF — ANI (@ANI) October 13, 2018 content highlights:Cashier shot dead during bank robbery
from mathrubhumi.latestnews.rssfeed https://ift.tt/2PvXkc9
via
IFTTT
No comments:
Post a Comment