കൊച്ചി: തൃശ്ശൂർ, എറണാകുളം ജില്ലകളിൽ പ്രധാന റോഡരികിലെ രണ്ട് എ.ടി.എമ്മുകൾ തകർത്ത് 35 ലക്ഷം രൂപ കവർന്ന സംഭവത്തിന് പിന്നിൽ ഏഴംഗ സംഘമെന്ന് സൂചന. ചാലക്കുടിയിൽ വാഹനം ഉപേക്ഷിച്ച് സ്കൂളിന് പിന്നിൽ നിന്ന് ഏഴു പേർ നടന്ന പോകുന്ന സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സിസിടിവിയിൽ പതിഞ്ഞ പ്രദേശത്ത് തന്നെയാണ് മണം പിടിച്ച പോലീസ് നായയും എത്തിയത്. ഈ ഏഴംഗ സംഘം ചാലക്കുടി റെയിൽവേ സ്റ്റേഷൻ വഴി രക്ഷപ്പെട്ടുവെന്നാണ് നിഗമനം. ചാലക്കുടിയിൽ നിന്ന് പാസഞ്ചറിൽ തൃശിലെത്തിയ ശേഷം അവിടെ നിന്ന് ധൻബാദ് എക്സ്പ്രസിൽ കേരളം വിട്ടെന്നാണ്അനുമാനിക്കുന്നത്. പ്രഫഷണൽ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് തൃശൂർ റൂറൽ എസ്പി പറഞ്ഞു. മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടാതെ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകളുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൾ ഉപേക്ഷിച്ച വാഹനത്തിന് സമീപം കണ്ടെത്തിയ രക്തക്കറയ്ക്ക് കേസുമായി ബന്ധമില്ലെന്നാണ് സൂചന. എറണാകുളം ഇരുമ്പനത്ത് എസ്.ബി.ഐ.യുടെ എ.ടി.എമ്മിൽനിന്ന് 25 ലക്ഷം രൂപയും തൃശ്ശൂർ കൊരട്ടിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ.ടി.എമ്മിൽനിന്ന് 10.60 ലക്ഷം രൂപയുമാണ് കവർന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ അറുത്തുമാറ്റി ട്രേയിലിരുന്ന പണം മോഷ്ടിക്കുകയായിരുന്നു. ക്യാമറകളിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പ്രതികൾ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
from mathrubhumi.latestnews.rssfeed https://ift.tt/2CG6iRl
via
IFTTT
No comments:
Post a Comment