രണ്ടാം വിവാഹത്തിനുള്ള ആഗ്രഹം തുറന്ന്പറഞ്ഞ് ശ്രീശാന്ത്; എന്നാല്‍ അത് നടക്കണമെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കണമെന്നും താരം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

രണ്ടാം വിവാഹത്തിനുള്ള ആഗ്രഹം തുറന്ന്പറഞ്ഞ് ശ്രീശാന്ത്; എന്നാല്‍ അത് നടക്കണമെങ്കില്‍ ഇങ്ങനെയൊക്കെ സംഭവിക്കണമെന്നും താരം

പലപ്പോഴും വിവാദങ്ങളില്‍ പെട്ടിട്ടുള്ള താരമാണ് ശ്രീശാന്ത്. ക്രിക്കറ്റ് കളി മാത്രമല്ല നടനായും തിളങ്ങിയ താരം ഇപ്പോള്‍ ബിഗ്‌ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥിയാണ്. പല വിവാദങ്ങളിലും പലരും ഒറ്റപ്പെടുത്തിയപ്പോള്‍ ശ്രീക്ക് പിന്തുണയും ധൈര്യവും നല്‍കി ഒപ്പം നിന്നത് ഭാര്യ ഭുവനേശ്വരിയാണ്. ബിഗ് ബോസില്‍ എത്തി നാളുകള്‍ക്ക് ശേഷം ഭുവനേശ്വരിയുടെ സന്ദേശം ലഭിച്ചപ്പോള്‍ ശ്രീശാന്ത് വികാരാധീനനായിരുന്നു. തങ്ങളുടെ പ്രണത്തെ കുറിച്ചും ശ്രീ വാചാലനായിരുന്നു.

ബിഗ്ബോസില്‍ സീക്രട്ട് റൂമില്‍ കഴിയുന്ന താരം നടത്തിയ മറ്റൊരു വെളിപ്പെടുത്തല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ശ്രീശാന്തും കരന്‍വീറും തമ്മില്‍ നടത്തിയ ചര്‍ച്ചയാണ് വൈറലായിരിക്കുന്നത്.

ശിവാശിഷ്, കരന്‍വീര്‍ എന്നിവര്‍ക്കൊപ്പമുള്ള സമയത്താണ് ശ്രീ തന്റെ മനസ്സ് തുറന്നത്. ജീവിതത്തില്‍ ഒരിക്കല്‍ക്കൂടി വിവാഹിതനാവുമെന്നും തന്റെ ജാതകത്തില്‍ രണ്ട് വിവാഹം നടക്കുമെന്നാണുള്ളതെന്നുമായിരുന്നു താരം പറഞ്ഞു. തന്റെ ഈ തീരുമാനത്തിന് ഭാര്യയും സമ്മതം മൂളുമെന്നും താരം പറഞ്ഞതോടെ മറ്റുള്ളവര്‍ ചിരിച്ച് മറിയുകയായിരുന്നു. നേരത്തെയുള്ള സംഭാഷണ ശകലത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വീണ്ടും വിവാഹിതരാവുന്നതിനെക്കുറിച്ച് ഭാര്യ സമ്മതിക്കുമെന്നും ഭുവനേശ്വരിയെത്തന്നെയാണ് താന്‍ വിവാഹം ചെയ്യുകയെന്നും ശ്രീ പറഞ്ഞതോടെയാണ് മറ്റുള്ളവരുടെ ആശയക്കുഴപ്പം മാറിയത്. വിവാഹത്തെക്കുറിച്ച് താരം രസകരമായ വെളിപ്പെടുത്തല്‍ നടത്തിയതോടെ ആരാധകരും ആകാംക്ഷയിലാണ്.



from mangalam.com https://ift.tt/2ygQdO5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages