സൗദി : അപസ്മാരത്തിനുള്ള മരുന്നുമായി സൗദി അറേബ്യയില്‍ എത്തിയ മലയാളികളായ രോഗിയും ബന്ധുവും ജയിലില്‍. ഹരിപ്പാട് സ്വദേശികളായ അബ്ദുള്‍ സമദ്, സഹോസരി ഭര്‍ത്താവും അപസ്മാര രോഗിയുമായ മുഹമ്മദ് നൗഫല്‍ എന്നിവരെയാണ് സൗദി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്തത്.
നജ്‌റാനില്‍ സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരാണ് ഇവര്‍. രണ്ടു മാസത്തെ അവധിയ്ക്ക് നാട്ടില്‍ പോയ അബ്ദുള്‍ സമദ് സെപ്റ്റംബര്‍ 13 നാണ് സൗദിയിലേയ്ക്ക് തിരിച്ചത്. സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ രാത്രി ഒന്‍പതരയോടെ റിയാദില്‍ എത്തി അബഹയിലേയ്ക്ക് പോകുന്നതിനായി വിമാനം മാറിക്കയറാന്‍ തയ്യാറെടുക്കവേയാണ് ഇവര്‍ പിടിയിലായത്.
അപസ്മാരത്തിനുള്ള മരുന്നുകള്‍ ഉള്‍പ്പെടെയുള്ള പല മരുന്നുകളും കൈവശം വയ്ക്കുന്നത് സൗദിയില്‍ കുറ്റകരമാണ്. മയക്കുമരുന്നിലുള്ള അംശങ്ങള്‍ ഈ മരുന്നുകളില്‍ ചേരുന്നുണ്ടെന്ന കാരണത്താലാണ് ഇത്.
ഒരു വര്‍ഷത്തേയ്ക്കുള്ള രണ്ടു തരം ഗുളികകളാണ് അബ്ദുള്‍ സമദിന്റെ പക്കല്‍ ഉണ്ടായിരുന്നത്. 2002 മുതല്‍ ചികിത്സയിലായിരുന്ന മുഹമ്മദ് നൗഫലിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ടുകളും ഗുളികള്‍ സ്ഥിരം കഴിക്കേണ്ടതാണെന്നുള്ള രേഖകള്‍ ഉണ്ടായിട്ടും അബ്ദുള്‍ സമദിനെ അറസ്റ്റു ചെയ്യുകയായിരുന്നുവത്രേ. അന്ന് കസ്റ്റംസ് സെല്ലില്‍ പാര്‍പ്പിച്ച അബ്ദുള്‍ സമദിനെ പിറ്റേന്ന് മരുന്നുമായി മുഹമ്മദ് നൗഫലിന്റെ താമസ സ്ഥലത്തേയ്ക്ക് കൊണ്ടുപോകുകയും ബാഗ് കൈമാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു. മുഹമ്മദ് നൗഫലിനെ നജ്‌റാന്‍ ജയിലിലും അബ്ദുള്‍ സമദിനെ മക്കയിലെ ഷുമൈസി ജയിലിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2IHKNj4
via IFTTT
No comments:
Post a Comment