12കാരി യുവാവിനെ കിടക്കയിലേക്ക് ക്ഷണിച്ചു, പിന്നീട് ലൈംഗിക പങ്കാളിക്കൊപ്പം കൊലപ്പെടുത്തി; കരള്‍ വേവിച്ച് കഴിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

12കാരി യുവാവിനെ കിടക്കയിലേക്ക് ക്ഷണിച്ചു, പിന്നീട് ലൈംഗിക പങ്കാളിക്കൊപ്പം കൊലപ്പെടുത്തി; കരള്‍ വേവിച്ച് കഴിച്ചു

കുട്ടികളെ പോലും പേടിക്കേണ്ട അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് സമൂഹം. കുട്ടികള്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന നിരവധി വാര്‍ത്തകള്‍ പുറത്തെത്താറുണ്ട്. ഇത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 12 കാരി തന്റെ ലൈംഗിക പങ്കാളിയോടൊപ്പം യുവാവിനെ കൊലപ്പെടുത്തുകയും കരള്‍ പാകം ചെയ്ത് കഴിക്കുകയും ചെയ്തു. പിടിയിലായ കുട്ടി തന്നെയാണ് വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.

കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ പോലീസ് കണ്ടെത്തിയത്. എന്നാല്‍ തന്റെ 22കാരന്‍ പങ്കാളി അര്‍കാഡി സവേരേവിനൊപ്പമാണ് ഉണ്ടായിരുന്നത്. കുട്ടികളോട് ലൈംഗിക ആകര്‍ഷണമുള്ള ഇയാള്‍ക്കൊപ്പം ചേര്‍ന്ന് കൊടും ക്രൂരതയാണ് കുട്ടി കാട്ടികൂട്ടിയത്.

അലക്‌സാണ്ടര്‍ പോപോവിച്ച് എന്ന 21 കാരനെയാണ് പെണ്‍കുട്ടിയും അര്‍കാഡിയും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അലക്‌സാണ്ടറുമായി പരിചയപ്പെട്ട ശേഷം കുട്ടി കിടപ്പറയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇവിടുണ്ടായിരുന്ന അര്‍കാഡി അലക്‌സാണ്ടറെ ആക്രമിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി കത്തി ഉപയോഗിച്ച് വെട്ടിയും കുത്തിയും അലക്‌സാണ്ടറെ കൊലപ്പെടുത്തി.

വയറിനുള്ളില്‍ എന്താണെന്ന് അറിയാന്‍ തനിക്ക് തിടുക്കമായിരുന്നു, അതിനാല്‍ കത്തി ഉപയോഗിച്ച് അടിവയര്‍ മുറിച്ചു. പിന്നീട് കരള്‍ മുറിച്ചെടുത്ത് അത് പാകം ചെയ്തു. പിന്നീട് രണ്ട് പേരും കൂടെ കഴിച്ചു. പിന്നീട് അലക്‌സാണ്ടറിന്റെ തല അറുത്ത് മൈക്രോവേവ് ഓവനില്‍ സൂക്ഷിച്ചു. അര്‍കാഡി ഈ സമയം കോടാലി ഉപയോഗിച്ച് അലക്‌സാണ്ടറിന്റെ കൈകള്‍ അറുത്തുമാറ്റി.

അലക്‌സാണ്ടറിന്റെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് ഇവര്‍ കഴിഞ്ഞിരുന്നത്. വാടകയെ കുറിച്ച് അലക്‌സാണ്ടറും അര്‍കാഡിയും തമ്മില്‍ പലപ്രാവശ്യം തര്‍ക്കം ഉണ്ടായിട്ടുണ്ട്. ഇതാണ് കൊലപാതകത്തിന് കാരണമായത്. തുടര്‍ന്ന് ആസൂത്രിതമായിട്ടാണ് യുവാവിനെ ഇരുവരും ചെര്‍ന്ന് കൊലപ്പെടുത്തിയത്.

പിന്നീട് രാവിലെ ഒവനില്‍ തീ പടരുകയും പിന്നീട് ഫ്‌ളാറ്റിലേക്കും തീ പടര്‍ന്നു. ഈ സമയം പെണ്‍കുട്ടിയും അര്‍കാഡിയും ജനാലവഴി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതു കണ്ട അയല്‍വാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി ഇരുവരെയും പിടികൂടി. ഇരുവരും കുറ്റ സമ്മതം നടത്തുകയും ചെയ്തു.



from mangalam.com https://ift.tt/2zTWErq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages