കൊച്ചി: തമ്മനത്ത് സ്റ്റാള്‍ തുറന്ന് മീന്‍ വില്‍പ്പന നടത്തുവാനായിരുന്നു കോളേജ് യൂണീഫോമില്‍ മീന്‍ കച്ചവടം നടത്തി ശ്രദ്ധനേടിയ ഹനാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ നീക്കം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണെന്നാണ് ഹനാന്‍ പറയുന്നത്. മീന്‍ കച്ചവടത്തിനായി കണ്ടെത്തിയ മുറി വാടകയ്ക്ക് നല്‍കുന്നതില്‍ നിന്നും കടയുടമ പിന്മാറിയതോടെ ഇനി മീന്‍ വില്‍പ്പന ഓട്ടോയിലാക്കാനാണ് തീരുമാനം.
വാഹനത്തില്‍ ഡോര്‍ ടു ഡോര്‍ ആയും വഴിയോരത്ത് നിര്‍ത്തിയിട്ടും കച്ചവടം നടത്താനാണ് തീരുമാനം. തൊടുപുഴയിലേക്കുള്ള 60 കി. മി. യാത്ര ഒഴിവാക്കാന്‍ കൊച്ചിയില്‍ തന്നെ പഠന സൗകര്യത്തിനും ശ്രമിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ മീന്‍ കച്ചവടത്തിന് കൂടുതല്‍ സമയം ലഭിക്കും. ഹോട്ടലുകളിലെയും റസ്റ്റോറന്റുകളിളെയും ഓര്‍ഡറുകളും ശേഖരിക്കും.
മുറി വാടകയ്ക്കെടുത്ത് കച്ചവടം നടത്താനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തില്‍ വാഹനത്തിലെ കച്ചവടത്തിനെതിരെ ആരെങ്കിലും രംഗത്ത് വരുമോ എന്നറിയില്ല. നോക്കാം. എന്ത് തന്നെ വന്നാലും താന്‍ തളരാതെ മുന്നോട്ട് പോകുമെന്ന് ഹനാന്‍ പറയുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ വച്ചുണ്ടായ അപകടത്തില്‍ നട്ടെല്ലിന് സാരമായ പരുക്ക് പറ്റിയതിനാല്‍ വീല്‍ ചെയറിലാണ് ഹനാന്‍ ഇപ്പോള്‍ പുറത്തിറങ്ങുന്നത്. മുറിയില്‍ ചടഞ്ഞിരുന്നാല്‍ ജീവിക്കാന്‍ പറ്റില്ലെന്നാണ് ഹനാന്‍ പറയുന്നു. ചികിത്സാ ചിലവ് സര്‍ക്കാര്‍ നോക്കും. പക്ഷേ ജീവിത/പഠന ചെലവുകള്‍ക്ക് പണം വേണമെന്നും ഹനാന്‍ പറഞ്ഞു.
from mangalam.com https://ift.tt/2NCMXkU
via IFTTT
No comments:
Post a Comment