ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്ത് നിന്നും വാങ്ങിയതെന്ന് സംശയം ; മോഷ്ടാക്കള്‍ മുതലുമായി പോയത് ട്രെയിനില്‍? - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

ഗ്യാസ് കട്ടറും സിലിണ്ടറും കോട്ടയത്ത് നിന്നും വാങ്ങിയതെന്ന് സംശയം ; മോഷ്ടാക്കള്‍ മുതലുമായി പോയത് ട്രെയിനില്‍?

കോട്ടയം : മദ്ധ്യകേരളത്തില്‍ നടന്ന ഏറ്റവും വലിയ എടിഎം കവര്‍ച്ചകളില്‍ ഒന്നില്‍ മോഷ്ടാക്കളെ തിരിച്ചറിയാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ പോലീസ് തുടരുന്നു. ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയ കടകള്‍ കണ്ടെത്തി അവിടുത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇവരുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ടോ എന്ന അന്വേഷണവും മൊബൈല്‍ നമ്പറിന് വേണ്ടിയുള്ള അന്വേഷണവുമാണ് ഇനി പോലീസിന് മുന്നിലുള്ള വഴികള്‍.

കട്ടറും സിലിണ്ടറും കോട്ടയത്തു നിന്നായിരിക്കാം വാങ്ങിയതെന്നാണ് പോലീസിന്റെ നിഗമനം. കോടിമതയില്‍ നിന്നും മോഷ്ടിച്ച പിക്കപ്പ് വാനില്‍ ചാലക്കുടി വരെ വന്ന മോഷ്ടാക്കള്‍ ഗ്യാസ് കട്ടറും സിലിണ്ടറും അവിടെ തന്നെ ഉപേക്ഷിച്ചിരിക്കാം എന്നും പോലീസ് കരുതുന്നു. വണ്ടി ഉപേക്ഷിച്ച സ്ഥലത്തു നിന്നും റെയില്‍വേ സ്‌റ്റേഷനിലേക്ക് ഒരു കിലോമീറ്ററേ ദൂരമുള്ളൂ എന്നതിനാല്‍ മോഷ്ടാക്കള്‍ ട്രെയിനിലായിരിക്കാം രക്ഷപ്പെട്ടതെന്ന സംശയവും പോലീസ് പുലര്‍ത്തുന്നുണ്ട്. ഇവര്‍ സംസ്ഥാനം വിട്ടിരിക്കാമെന്ന സംശയവും ഉയരുന്നുണ്ട്.

മോഷണം നടന്ന സ്ഥലത്തെ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് മോഷണം നടന്നതെന്നു കണക്കാക്കുന്ന സമയം കേന്ദ്രീകരിച്ചുള്ള മൊബൈല്‍ വിളികള്‍ പരിശോധിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്. തൃപ്പൂണിത്തുറ സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ എസ്.എന്‍.ഡി.പി. ജങ്ഷനു സമീപമുള്ള എസ്.ബി.ഐ. എ.ടി.എം. തകര്‍ത്ത് 25,05,200 രൂപയാണു കവര്‍ന്നത്. കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എമ്മില്‍ നിന്ന് 10 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. കോട്ടയത്തു മോനിപ്പള്ളിയില്‍ എസ്.ബി.ഐയുടെയും വെമ്പള്ളിയില്‍ സൗത്തിന്ത്യന്‍ ബാങ്കിന്റെയും എ.ടി.എമ്മുകളിലാണ് കവര്‍ച്ചാശ്രമമുണ്ടായത്. ഇന്നലെ പുലര്‍ച്ചെ 3.17നും 3.33നുമിടയില്‍ വെറും 16 മിനിറ്റിലാണ് തൃപ്പൂണിത്തുറയിലെ എ.ടി.എമ്മില്‍നിന്നു പണം കവര്‍ന്നത്.

വാനില്‍ ഗ്യാസ് കട്ടറുമായി എത്തിയ മൂന്നംഗ സംഘം എ.ടി.എം. കൗണ്ടറിലേക്കു വരുന്നതു സി.സി. ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഉള്ളില്‍ കയറിയതിനു ശേഷം ഷട്ടര്‍ താഴ്ത്തി. പെയിന്റ് സ്‌പ്രേ ചെയ്ത് ഭിത്തിയിലെ സി.സി. ടിവി ക്യാമറയുടെ ലെന്‍സ് മറച്ചെങ്കിലും എ.ടി.എം. മെഷീനിലെ ക്യാമറയില്‍ രണ്ടു പേരുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.

മോഷ്ടാക്കള്‍ മുഖം മറയ്ക്കാന്‍ ഉപയോഗിച്ച തുണി എ.ടി.എം. കൗണ്ടറിനുള്ളില്‍ കണ്ടെത്തി. എസ്.ബി.ഐയുടെ എ.ടി.എമ്മുകള്‍ക്കു തകരാറുണ്ടാകുകയോ തകര്‍ക്കുകയോ ചെയ്താല്‍ മുംെബെ ഓഫീസില്‍ സിഗ്നല്‍ ലഭിക്കും. ഇങ്ങനെ മുംെബെ ഓഫീസില്‍നിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടര്‍ന്ന് എറണാകുളത്തുനിന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണു ഷട്ടര്‍ താഴ്ത്തിയിട്ടിരിക്കുന്നതും മെഷീന്‍ തകര്‍ത്തതും കണ്ടത്. വ്യാഴാഴ്ച വൈകിട്ടാണ് എ.ടി.എമ്മില്‍ 25 ലക്ഷം രൂപ നിറച്ചത്.

മണിപ്പുഴയിലെ പറപ്പള്ളി സര്‍വീസ് സെന്ററിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാന്‍ വ്യാഴാഴ്ച രാത്രി 11.45 നാണു മോഷ്ടിച്ചത്. മൂന്നംഗസംഘം വാഹനം മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ ഇവിടുത്തെ സി.സി. ടിവി ക്യാമറയില്‍നിന്നു ലഭിച്ചു. ഇന്നലെ രാവിലെ പത്തിനു കട തുറക്കാനെത്തിയ വാഹനത്തിന്റെ ഉടമ റോജിമോന്‍, വാന്‍ കാണാതായെന്നു പോലീസില്‍ പരാതി നല്‍കിയിരുന്നു. വാന്‍ പിന്നീട് ചാലക്കുടിയില്‍ ദേശീയപാതയോരത്തുള്ള ഗവ. ബോയ്‌സ് െഹെസ്‌കൂള്‍ െമെതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.



from mangalam.com https://ift.tt/2pSmuGC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages