ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര സഹമന്ത്രി എം.ജെ.അക്ബറിനെതിരെ മീ ടൂ കാമ്പയിനിലൂടെ ഉയർന്ന ലൈംഗിക ആരോപണങ്ങൾ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. അദ്ദേഹത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ തെറ്റാണോ ശരിയാണോയെന്ന് പരിശോധിക്കും. ഉയർന്നുവന്ന പോസ്റ്റുകളുടെ കൃത്യതയും അത് പോസ്റ്റ് ചെയത് ആളുകളേയും ഉറപ്പുവരുത്തണം. നിങ്ങൾക്ക് എന്റെ പേര് വെച്ച് വേണമെങ്കിലും ഇത്തരത്തിൽ പോസ്റ്റിടാം. എന്നാലും ഞങ്ങൾ ഉറപ്പായും പരിശോധിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. അക്ബറിനെതിരെ ഉയർന്ന ആരോപണത്തിൽ ആദ്യമായിട്ടാണ് ബിജെപി ഔദ്യോഗിക പ്രതികരണം നടത്തുന്നത്. വിദേശ വനിതയടക്കം നിരവധി പേരാണ് മീ ടൂ കാമ്പയിനിലൂടെ അക്ബറിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്. അക്ബർ മാധ്യമ പ്രവർത്തകനായിരിക്കുമ്പോൾ നടത്തിയ പെരുമാറ്റങ്ങളെ കുറിച്ചാണ് ആരോപണങ്ങൾ. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്. ബിജെപിക്കുള്ളിൽ തന്നെ അക്ബറിനെതിരെ പടയൊരുക്കം തുടങ്ങിയതായാണ് റിപ്പോർട്ടുകൾ. തിരഞ്ഞെടുപ്പുകൾ ആസന്നമായ ഘട്ടത്തിൽ കേന്ദ്ര മന്ത്രിസഭാംഗത്തിനെതിരെ ഉയരുന്ന ആരോപണങ്ങളും അതിന്മേലുള്ള ചർച്ചകൾ തുടരുന്നതും പാർട്ടിക്കും സർക്കാരിനും തിരിച്ചടി നൽകുമെന്നാണ് ബിജെപി നേതാക്കൾ കരുതുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹം വിദേശത്ത് നിന്ന് തിരിച്ചെത്തിയാൽ ഉടൻ രാജിവെപ്പിച്ചേക്കുമെന്നാണ് സൂചന.
from mathrubhumi.latestnews.rssfeed https://ift.tt/2ISYFHb
via
IFTTT
No comments:
Post a Comment