സന്നിധാനം: യുവതികൾ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചാൽ നടയടച്ച് താക്കോൽ മാനേജരെ എൽപിച്ച് മടങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ഇക്കാര്യം തന്ത്രി കുടുംബത്തിലെ കാരണവർ കണ്ഠരര് മോഹനരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ വിശ്വാസികൾക്കൊപ്പമാണെന്നും അവരുടെ വിശ്വാസം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുവതികൾ പതിനെട്ടാം പടിക്കു മുകളിലെത്തിയാൽ തനിക്ക് മറ്റുമാർഗമില്ല. ഇതിൽക്കൂടുതലൊന്നും തനിക്ക് ചെയ്യാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആന്ധ്രയിൽനിന്നുള്ള മാധ്യമപ്രവർത്തക കവിത ജക്കാല, മലയാളിയായ രഹ്ന ഫാത്തിമ എന്നിവരാണ് ഇന്ന് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചത്.എന്നാൽ നടപ്പന്തലിൽ വച്ച് പ്രതിഷേധവുമായി ഭക്തരെത്തി. തുടർന്ന് യുവതികളുമായി ഐ ജി ശ്രീജിത്ത് ചർച്ച നടത്തി. ഇതേ തുടർന്ന് യുവതികൾ തിരിച്ചറങ്ങുകയായിരുന്നു. content highlights:Will close temple and hand over keys to manager if women enters says thanthri kandararu rajeevaru
from mathrubhumi.latestnews.rssfeed https://ift.tt/2PGBpPt
via
IFTTT
No comments:
Post a Comment