ഉള്‍ക്കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാകാതെ സര്‍ക്കാര്‍; അവര്‍ ഇപ്പോഴും കടലില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ഉള്‍ക്കടലിലുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാകാതെ സര്‍ക്കാര്‍; അവര്‍ ഇപ്പോഴും കടലില്‍

തിരുവനന്തപുരം: ആഴചകള്‍ക്കു മുന്‍പേ മത്സ്യബന്ധനത്തിനായി കടലില്‍ പോയ തൊഴിലാളികള്‍ക്ക് കടല്‍ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ച സംസ്ഥാനത്തു നിന്നും പോയിട്ടുള്ള മത്സ്യത്തൊഴിലാളികളില്‍ 20 ശതമാനവും ഇനിയും മടങ്ങി വന്നിട്ടില്ലെന്നാണ് വിവരം.

200 നോട്ടിക്കല്‍ മൈല്‍ അപ്പുറത്തേയ്ക്ക് മത്സ്യബന്ധനത്തിനായി പോയിട്ടുള്ളവര്‍ക്കാണ് മുന്നറിയിപ്പ് കൈമാറാന്‍ കഴിഞ്ഞിട്ടില്ലാത്തത്. ചൂണ്ട വള്ളങ്ങള്‍ക്കും മുന്നറിയിപ്പ് കിട്ടിയിട്ടില്ല.

നിലവില്‍ കരയില്‍ നിന്നും 20 നോട്ടിക്കല്‍ മൈലാണ് വയര്‍ലെസ് സന്ദേശത്തിന്റെ ദൂരപരിധി. 200 നോട്ടിക്കല്‍ മൈലിന് അപ്പുറത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകുന്നവര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കണമെന്ന ആവശ്യം ഇനിയും നടപ്പായില്ല. ഓഖിയ്ക്ക് ശേഷം സര്‍ക്കാര്‍ നടപ്പാക്കിയ 'സാഗര' എന്ന ആപ്പും ഫലപ്രദമായില്ല. അതുകൊണ്ടു തന്നെ ഉള്‍ക്കടലിലുള്ള ഉറ്റവര്‍ക്കായി പ്രാര്‍ത്ഥനയിലാണ് ബന്ധുക്കള്‍.



from mangalam.com https://ift.tt/2y39Xoi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages