ഇന്ത്യയിലെ ഈ ഏഴു ഗ്രാമങ്ങളിലെ 400 വീടുകളില്‍ പട്ടിണി മാറ്റുന്നത് ചൈന ; സാധനങ്ങള്‍ എത്തുന്നത് നേപ്പാള്‍ വഴി, ഒരു കിലോ ഉപ്പിന് കൊടുക്കണം 70 രൂപ...!! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ഇന്ത്യയിലെ ഈ ഏഴു ഗ്രാമങ്ങളിലെ 400 വീടുകളില്‍ പട്ടിണി മാറ്റുന്നത് ചൈന ; സാധനങ്ങള്‍ എത്തുന്നത് നേപ്പാള്‍ വഴി, ഒരു കിലോ ഉപ്പിന് കൊടുക്കണം 70 രൂപ...!!

പിത്തോറാഗഡ്: ജന്മംകൊണ്ട് ഇന്ത്യാക്കാര്‍ പക്ഷേ ഈ പ്രദേശത്തെ ഏഴു ഗ്രാമങ്ങളിലെ വയറു നിറയണമെങ്കില്‍ ഇന്ത്യ ഏറ്റവും എതിര്‍ക്കുന്ന ചൈന വേണം. 400 കുടുംബങ്ങള്‍ കഴിയുന്ന ദര്‍ച്ചുലയിലെ ബ്യാസ് താഴ്‌വാരത്തെ കാര്യമാണ് പറയുന്നത്. ഉപ്പും പാചകഎണ്ണയും അരിയും ഗോതമ്പും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ഇവിടേയ്ക്ക് എത്തുന്നത് ചൈനയില്‍ നിന്നും. പക്ഷേ ഒരുകിലോ ഉപ്പിന് വരെ വില 70 രൂപയാണ്

പ്രശ്‌നം പരിഹരിക്കണമെങ്കില്‍ പൊതുവിതരണ സംവിധാനത്തിന് കീഴില്‍ സംസ്ഥാന സര്‍ക്കാര്‍ റേഷന്‍ ക്വോട്ട ഉയര്‍ത്തണമെന്ന് ഇന്നാട്ടുകാര്‍ പറയുന്നു. ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലുള്ള ഈ ഗ്രാമത്തില്‍ തങ്ങള്‍ അനാഥരെപ്പോലെയാണ് കഴിയുന്നതെന്നും അധികറേഷന്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഗര്‍ബ്യാംഗ് ഗ്രാമത്തിലുള്ളവര്‍ പറയുന്നു. ഇത് ഉള്‍പ്പെടെ ഏഴു ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ബുന്ദി, ഗഞ്ചി, കുടി, നാപല്‍ച്ചു, നാഭി, റംഗോങ്ങ് എന്നിവയാണ് മറ്റുള്ളവര്‍. ഇവിടെയുള്ളവര്‍ ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് നിര്‍ബ്ബന്ധിതരാകുകയാണ്.

ഗ്രാമത്തേയും ജില്ലയിലെ മറ്റു ഭാഗങ്ങളേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിപുലേഖാ ചുരം വഴിയുള്ള റോഡുകള്‍ അടഞ്ഞുകിടന്നതിനാല്‍ മാസങ്ങളോളം ഇവിടേയ്ക്ക് റേഷന്‍ എത്തിയിരുന്നില്ല. ഏറ്റവും അടുത്ത ചന്ത 50 കിലോമീറ്റര്‍ അകലെയുള്ള ദര്‍ചുലയാണ്. പാതകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ ഇവിടേയ്ക്ക് റേഷന്‍ സാധനങ്ങള്‍ എത്തിയിട്ട് മാസങ്ങളായി. ഭക്ഷ്യ വസ്തുക്കള്‍ ഇവിടെ വാഹനങ്ങളില്‍ എത്തിക്കുന്നത് ദുഷ്‌ക്കരമായതിനാല്‍ തടസ്സപ്പെട്ടിരിക്കുകയാണ്. ഇനി എല്ലാ തടസ്സങ്ങളെയും അതിജീവിച്ച് ഇവിടെ എത്തുന്ന റേഷന്‍ വസ്തുക്കളാകട്ടെ 400 കുടുംബങ്ങള്‍ക്ക് തികയുന്നുമില്ല. പിഡിഎസ് വഴി കുടുംബത്തിന് രണ്ടു കിലോ അരിയും അഞ്ചു കിലോ ഗോതമ്പും വീതമാണ് നല്‍കുന്നത്.

സാധനങ്ങള്‍ മതിയായ രീതിയില്‍ കിട്ടാതായതോടെ നാട്ടുകാര്‍ നേപ്പാളിലെ ടിങ്കര്‍, ചെംഗ്രൂ എന്നിവിടങ്ങളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ നിര്‍ബ്ബന്ധിതമാകുകയാണ്. ഇവിടേയ്ക്ക് സാധനങ്ങള്‍ എത്തുന്നതാകട്ടെ ചൈനയിലെ ത€ാകോട്ട് ബസാറില്‍ നിന്നുമാണ്. കാര്യമായ ചെലവുകളില്ലാതെ നേപ്പാള്‍ ഗ്രാമങ്ങളില്‍ എത്തുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ദര്‍ച്യൂലയില്‍ എത്തുന്നത് വലിയ ഗതാഗതച്ചെലവ് താണ്ടിയാണ്. ഒരോ കിലോയ്ക്കും ഗതാഗതച്ചെലവ് 30 മുതല്‍ 40 വരെയാണ്. അതുകൊണ്ടു തന്നെ ഒരു കിലോ ഉപ്പിന് ഗതാഗത ചെലവു കൂടി കൂടുമ്പോള്‍ 30 ല്‍ നിന്നും 70 ആയി ഉയരുമെന്നാണ് ഗ്രാമീണരുടെ ആവലാതി.

ഗ്രാമത്തിലേക്കുള്ള ഒരു റോഡ് നാജംഗിനും ലഖന്‍പൂരിനും ഇടയില്‍ വെച്ച് കഴിഞ്ഞ വര്‍ഷം ഒഴുകിപ്പോയിരുന്നു. എന്നിരുന്നാലും സൈന്യത്തിന്റെ അതിര്‍ത്തി റോഡ് സംഘടന റോഡ് പുന:നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. എന്നിരുന്നാലും ഇപ്പോഴും വാഹനങ്ങള്‍ക്ക് സഞ്ചാരയോഗ്യമായിട്ടില്ല. ആള്‍ക്കാര്‍ അപകടത്തെ തൃണവെല്‍ഗണിച്ചാണ് ഇതിലേ പോകുന്നത്.



from mangalam.com https://ift.tt/2y56iGt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages