ഹൈക്കോടതി വിധി തള്ളി ; നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ഹൈക്കോടതി വിധി തള്ളി ; നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകളുടെ പ്രവേശനാനുമതി സുപ്രീംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ കോളെജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതിയുടെ നടപടി സുപ്രീംകോടതി റദ്ദാക്കി. അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന കണ്ടെത്തലിനെ തുടര്‍ന്ന് ഡിഎം വയനാട്, പികെ ദാസ് പാലക്കാട്, അല്‍ അസര്‍ തൊടുപുഴ, എസ് ആര്‍ വര്‍ക്കല എന്നീ മെഡിക്കല്‍ കോളെജുകളില്‍ 550 സീറ്റുകളിലെ പ്രവേശനാനുമതിയാണ് റദ്ദാക്കിയത്.

സുപ്രീംകോടതി ജസ്റ്റിസ്മാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹൈക്കോടതി നടപടി റദ്ദാക്കിയത്. ഈ കോളേജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് നേരത്തേ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹര്‍ജികളിലാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

ഇതോടെ ഇവിടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ ഭാവിയും ആശങ്കയിലായി. നാലുകോളെജുകളിലായി 550 എംബിബിഎസ് സീറ്റുകളാണുളളത്.
ഈ മെഡിക്കല്‍ കോളേജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ പുറത്ത് പോകേണ്ടി വരുമെന്ന് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി നേരത്തെ വാക്കാല്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കൗണ്‍സില്‍ ഹര്‍ജി പരിഗണിച്ച് പ്രവേശന നടപടികള്‍ സുപ്രീംകോടതി സെപ്തംബര്‍ അഞ്ചിനാണ് സ്‌റ്റേ ചെയ്തത്. പോരായ്മകള്‍ പരിഹരിച്ചെന്ന് തെളിയിക്കാന്‍ രേഖകള്‍ ഹാജരാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് കോടതി പിന്നീട് നിര്‍ദ്ദേശവും നല്‍കിയിരുന്നു. സ്റ്റേയുടെ പശ്ചാത്തലത്തില്‍ ചില കുട്ടികള്‍ പിന്നീട് വീണ്ടും നല്‍കിയ അവസരം ഉപയോഗിച്ച് മറ്റ് കോളേജുകളില്‍ ചേര്‍ന്നിരുന്നു. ബാക്കിയുള്ളവര്‍ ഇപ്പോഴും തുടരുകയാണ്. സെപ്റ്റംബര്‍ ആദ്യ വാരം നടന്ന സ്‌പോട്ട് അഡ്മിഷനില്‍ നാലു കോളേജുകളിലെയും ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം നടന്നിട്ടുണ്ട്.



from mangalam.com https://ift.tt/2Q3aY6H
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages