നാല് മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി; 550 സീറ്റുകളിലെ പ്രവേശനം റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

നാല് മെഡിക്കല്‍ കോളജുകള്‍ക്ക് തിരിച്ചടി; 550 സീറ്റുകളിലെ പ്രവേശനം റദ്ദാക്കി

ന്യൂഡല്‍ഹി : സംസ്ഥാനത്തെ നാല് സ്വകാര്യ മെഡിക്കല്‍ മാനേജ്‌മെന്റ് കോളേജുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അപ്പീല്‍ പരിഗണിച്ചാണ് വിധി. 550 സീറ്റുകളിലെ പ്രവേശനമാണ് സുപ്രീംകോടതി റദ്ദാക്കിയത്.

അതേസമയം, വിദ്യാര്‍ത്ഥികള്‍ക്ക് കോഴ്‌സ് മാറാനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കിയിരുന്നുവെന്ന് എന്‍ഡ്രന്‍സ് കമ്മിഷണര്‍ വ്യക്തമാക്കി.

പാലക്കാട് പി.കെ.ദാസ് (150), വയനാട് ഡിഎം(150), തൊടുപുഴ അല്‍-അസര്‍(150), വര്‍ക്കല എസ്ആര്‍(100) എന്നീ കോളേജുകളില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, വിനീത് ശരണ്‍ എന്നിവര്‍ അംഗങ്ങളായ ബഞ്ചിന്റേതാണ് വിധി.

ഈ നാല് മെഡിക്കല്‍ കോളേജുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. നാല് കോളേജുകളിലെയും ഈ വര്‍ഷത്തെ പ്രവേശനം മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കുകയും ചെയ്തു. ഇതിനെതിരെ മാനേജ്‌മെന്റുകള്‍ ഹൈക്കോടതിയെ സമീപിച്ചു. വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം അനുവദിയ്ക്കുന്നതായി ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.



from mangalam.com https://ift.tt/2qh3sKo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages