ശബരിമല എല്ലാവരുടേതും, ഇരുമുടിക്കെട്ട് ഇല്ലാതെയും മലകയറാം ; അവിശ്വാസികളെ തടയണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ശബരിമല എല്ലാവരുടേതും, ഇരുമുടിക്കെട്ട് ഇല്ലാതെയും മലകയറാം ; അവിശ്വാസികളെ തടയണമെന്ന ടിജി മോഹന്‍ദാസിന്റെ ഹര്‍ജി തള്ളി

കൊച്ചി: ശബരിമലയില്‍ അഹിന്ദുക്കളെയും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവരെയും പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത് എന്ന രീതിയിലാണ് ശബരിമലയുടെ പാരമ്പര്യമെന്നും ഇരുമുടിക്കെട്ടില്ലാതെയും മലകയറാമെന്നും കോടതി വ്യക്തമാക്കി. ബിജെപി നേതാവ് ടിജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കേരളത്തിന്റെ മതേതരത്വ സ്വഭാവം തകര്‍ക്കുന്നതാണ് ഹര്‍ജിയെന്നും കോടതി വിമര്‍ശിച്ചു.

അഹിന്ദുക്കളെയും വിഗ്രഹാരാധനയില്‍ വിശ്വാസമില്ലാത്തവരേയും പ്രവേശിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ഹിന്ദുമതത്തില്‍ വിശ്വാസമുണ്ടെന്ന് എഴുതിവാങ്ങിയ ശേഷമേ പ്രവേശിപ്പിക്കാവൂ എന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. സോമനാഥ്, തിരുപ്പതി ക്ഷേത്രങ്ങളില്‍ ഈ രീതിയാണ്. ഹിന്ദു പൊതു ആരാധനാലയ പ്രവേശന നിയമത്തിലെ വ്യവസ്ഥ പാലിക്കപ്പെടണം. അഹിന്ദുക്കളെയും അവിശ്വാസികളെയും പ്രവേശിപ്പിക്കാന്‍ പോലീസ് നടത്തിയ ശ്രമങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹര്‍ജിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തി. ഇരുമുടിക്കെട്ടെന്ന നിബന്ധന പതിനെട്ടാംപടി കയറുന്നതിന് മാത്രമാണ്. പതിനെട്ടാം പടിയിലൂടെ അല്ലാതെ ദര്‍ശനം നടത്തുന്നതിന് ഇരുമുടിക്കെട്ട് നിര്‍ബ്ബന്ധമില്ല. സ്ത്രീയായാലും പുരുഷനായാലും ദര്‍ശനത്തിന് സംരക്ഷണം നല്‍കണമെന്നും കോടതി പറഞ്ഞു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവ് മറയാക്കി വിഗ്രഹാരാധന എതിര്‍ക്കുന്നവരും ഇരുമുടിക്കെട്ടില്ലാത്തവരും സ്ത്രീകളും പോലീസ് സംരക്ഷണയോടെ ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് ഭക്തര്‍ക്ക് വേദനയുണ്ടാക്കി എന്നായിരുന്നു ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. സര്‍ക്കാരിന്റെ നിലപാടും തേടിയിരുന്നു.



from mangalam.com https://ift.tt/2Q3opUn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages