' ഇല്ലെങ്കില്‍ അമിത് ഷാ ജി മൂക്കില്‍ കയറ്റുമോ' കമന്റിന് തകര്‍പ്പന്‍ മറുപടിയുമായി വി ടി ബല്‍റാം; ബിജെപിക്കും സിപിഎമ്മിനും കൊട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

' ഇല്ലെങ്കില്‍ അമിത് ഷാ ജി മൂക്കില്‍ കയറ്റുമോ' കമന്റിന് തകര്‍പ്പന്‍ മറുപടിയുമായി വി ടി ബല്‍റാം; ബിജെപിക്കും സിപിഎമ്മിനും കൊട്ട്; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയകളില്‍ പലപ്പോഴും തന്റെ നിലപാടുകള്‍കൊണ്ടും കുറിപ്പുകള്‍കൊണ്ടും ശ്രദ്ധിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് വിടി ബല്‍റാം എംഎല്‍എ. ഇപ്പോള്‍ അദ്ദേഹത്തിന്റെ ചില കമന്റുകളാണ് വൈറലാകുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ രാഹുല്‍ ഈശ്വര്‍ നടത്തിയ വിവാദ പ്രസ്ഥാവനയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ചിലരുടെ കമന്റിനാണ് ബല്‍റാം തകര്‍പ്പന്‍ മറുപടി നല്‍കിയത്.

'രക്തം വീഴ്ത്തിയും മൂത്രമൊഴിച്ചും പരിപാവനമായ സന്നിധാനത്ത് അശുദ്ധി വരുത്താനും കലാപം സൃഷ്ടിക്കാനും ഗൂഡാലോചന നടത്തിയ ആര്‍എസ്എസ് ക്രിമിനലുകളെ നിലക്കുനിര്‍ത്തേണ്ടത് സംസ്ഥാന ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. ആരുടേയെങ്കിലും രോമത്തില്‍ തൊടരുത് എന്നതല്ല, ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണമെന്ന് തന്നെയാണ് യഥാര്‍ത്ഥ കോണ്‍ഗ്രസുകാരുടെയും യഥാര്‍ത്ഥ അയ്യപ്പഭക്തരുടേയും ആവശ്യം. കോണ്‍ഗ്രസ് വിശ്വാസികള്‍ക്കൊപ്പമാണ്, കലാപകാരികള്‍ക്കൊപ്പമല്ല.' ഇതായിരുന്നു ബല്‍റാം കുറിച്ചത്. എന്നാല്‍ ഈ പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ കമന്റുമായി എത്തി.

'ആര്‍.എസ്.എസ് ക്രിമിനലുകളോ.. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം വിടി' എന്നായിരുന്നു ഒരാള്‍ കമന്റിട്ടത്. ഇല്ലെങ്കില്‍ അമിത് ഷാ ജി വന്ന് മൂക്കില്‍ വലിക്കുമോ എന്നാണ ഇതിന് ബല്‍റാം നല്‍കിയ മറുപടി.



from mangalam.com https://ift.tt/2qgFf6F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages