മൊഹാലി: ഗർഭഛിദ്രം നടത്താൻ വിസമ്മതിച്ച യുവതിയെ അടിച്ചുകൊന്ന സംഭവത്തിൽ കാമുകൻ അറസ്റ്റിൽ.കൊല്ലപ്പെട്ട യുവതിയുടെഭർത്താവിന്റെ സുഹൃത്താണ് അറസ്റ്റിലായത്. ബിഹാർ സ്വദേശിയും ലെഹ്ലിയിൽ താമസക്കാരനുമായ സുനിൽകുമാറിനെ(33)യാണ് മൊഹാലി പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 16 ചൊവ്വാഴ്ചയാണ് ബിഹാർ സ്വദേശിനിയായ റാണിദേവി(26)യെ സുനിൽകുമാർ കൊലപ്പെടുത്തിയത്. സുനിൽകുമാറിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ വിജയ്കുമാറിന്റെ ഭാര്യയാണ് കൊല്ലപ്പെട്ട റാണിദേവി. മൊഹാലിയിലെ കമ്പനിയിൽ ജോലിചെയ്യുന്ന ഇരുവരും ഒരേസ്ഥലത്താണ് താമസം. ഇതിനിടെ റാണിദേവിയും സുനിൽകുമാറും തമ്മിൽ അടുപ്പത്തിലാവുകയും പലതവണ ശാരീരികബന്ധത്തിലേർപ്പെടുകയും ചെയ്തു. യുവതി ഗർഭിണിയായതോടെ സുനിൽകുമാർ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു. എന്നാൽ റാണിദേവി ഇതിനുവിസമ്മതിച്ചു. ഇതോടെയാണ് സുഹൃത്തിന്റെ ഭാര്യയായ കാമുകിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. ഒക്ടോബർ 16ന് റാണിദേവിയെ ലെഹ്ലി റോഡിലേക്ക് വിളിച്ചുവരുത്തിയ പ്രതി ഇവിടെവച്ചാണ് കൃത്യം നടത്തിയത്. കല്ലുകൊണ്ട് മാരകമായി മുറിവേൽപ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തശഷം യുവതിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. റോഡരികിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവതിയെ പിന്നീട് പോലീസാണ് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ മരണപ്പെട്ടു. മുഖം വികൃതമായ നിലയിലായതിനാൽ മരിച്ചയാളെ തിരിച്ചറിയാതെ പോലീസും കുഴങ്ങി. മണിക്കൂറുകൾനീണ്ട അന്വേഷണത്തിനൊടുവിലാണ് ബിഹാർ സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയത്. ഇതിനുപിന്നാലെ സുനിൽകുമാറിനെയും പോലീസ് പിടികൂടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2qactVc
via
IFTTT
No comments:
Post a Comment