ടോക്യോ: സിറിയന്‍ തീവ്രവാദികളുടെ തടവില്‍ 40 മാസം കഴിഞ്ഞ ജാപ്പനീസ് ജര്‍ണലിസ്റ്റ് ജുംപി യാസൂദയ്ക്ക് ഒടുവില്‍ മോചനം. വ്യാഴാഴ്ചയാണ് തുര്‍ക്കിയില്‍ നിന്നും ഇയാള്‍ ജപ്പാനില്‍ വിമാനമിറങ്ങിയത്. 2015 ല്‍ ഇറാഖിലേക്ക് പോയതിന് പിന്നാലെ കാണാതായ യാസുദ ചലിക്കുവാനോ ശബ്ദം ഉണ്ടാക്കുവാനോ ഉറങ്ങുവാന്‍ പോലുമോ കഴിയാത്ത വിധത്തില്‍ ഒരു ചെറിയ ഇടത്ത് കഴിയേണ്ടി വന്നത് ഉള്‍പ്പെടെ താന്‍ തടവില്‍ കഴിഞ്ഞതിന്റെ ഞെട്ടിക്കുന്ന അനുഭവങ്ങളാണ് മാധ്യമപ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ചത്.
എല്ലാ ദിവസവും ഓപ്പണര്‍ പോലും നല്‍കാതെ തന്നിരുന്ന ടിന്‍ ഭക്ഷണമാണ് ജീവന്‍ നില നിര്‍ത്തിയിരുന്നതെന്നും ചലിക്കാനോ ശബ്ദിക്കാനോ ശ്വാസംവിടാന്‍ പോലുംസമ്മതിച്ചിരുന്നില്ല. വെള്ളം കാണാതെ മുടി ജഡകെട്ടിപ്പോയെന്നും കുളിക്കാന്‍ കഴിയാതെ ചൊറിയുമ്പോള്‍ മാത്രമായിരുന്നു ശബദ്ം പുറത്തു വന്നിരുന്നതെന്നും പറഞ്ഞു. മൂന്ന് വര്‍ഷം നീണ്ട ശാരീരിക മാനസീകി പീഡനത്തിനൊടുവില്‍ വ്യാഴാഴ്ചയാണ് യസൂദ ജപ്പാനില്‍ എത്തിയത്. ചാരന്‍ എന്നാരോപിച്ചാണ് തന്നെ തീവ്രവാദികള്‍ തടവിലാക്കിയത് എന്നും ശാരീരികമായും മാനസീകമായും നരകം കണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെറും ഒന്നര മീറ്റര്‍ മാത്രം ഉയരവും ഒരു മീറ്റര്‍ വീതിയുമുള്ള ഇടത്തായിരുന്നു എട്ടുമാസം കഴിഞ്ഞത്. കുളിക്കാനോ വസ്ത്രങ്ങള്‍ നനയ്ക്കാനോ ശബ്ദം പോലും ഉണ്ടാക്കാന്‍ പോലും സമ്മതിച്ചില്ല. കുളിക്കാതെയും ശരീരം വൃത്തിയാക്കാതെയും ചൊറിയുമ്പോള്‍ മാത്രമായിരുന്നു ശബ്ദം ഉണ്ടായിരുന്നത്. ശ്വസിക്കുക, ഞൊട്ടവിടുക, ഉറങ്ങുമ്പോള്‍ അറിയാതെ അനങ്ങുക എന്നിവ പോലും അനുവദിച്ചിരുന്നില്ല. സ്വയം എന്തെങ്കിലും ശബ്ദം പുറത്തു വിട്ടാല്‍ പോലും ഇറവെള്ളത്തെ പഴിച്ചായിരുന്നു രക്ഷപ്പെട്ടിരുന്നത്. ശരീരം ചലിച്ച് ശബദ്ം ഉണ്ടാകാതിരിക്കാന്‍ 20 ദിവസം വരെ പട്ടിണി കിടന്നു. മജ്ജയും മാംസവും ഉള്ളതിനാല്‍ പലപ്പോഴും ഓക്കാനിക്കും. ഇത് പലപ്പോഴും നീണ്ടു നിന്നപ്പോള്‍ മരിച്ചു പോകാന്‍ വരെ സാധ്യതയുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ദുരിതം അവസാനിപ്പിച്ച് മറ്റൊരിടത്തേക്ക് മാറ്റി. ഭക്ഷണം ക്യാനിലാണ് കൊണ്ടുവന്നിരുന്നണ്. ഓപ്പണര്‍ കൊടുക്കുമായിരുന്നില്ല. മോചിപ്പിക്കുന്നതിന് ഒരാഴ്ച മുമ്പ് വീണ്ടും പഴയ ഇടത്തേക്ക് കൊണ്ടുപോയി. ഒരു സാധാരണ വീടു പോലെ തോന്നിക്കുന്ന ഒരു സെല്ലിലേക്കാണ് മാറ്റിയത്. പിറ്റേന്ന് മറ്റൊരു കാറില്‍ കയറ്റി തുര്‍ക്കി അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പിന്നീട് ജപ്പാനിലേക്ക് വിട്ടു.
ഷിനാനോ മെയ്‌നിച്ചി പത്രത്തിനായി പരിസ്ഥിതി, ഭക്ഷ്യസുരക്ഷ, കുടുംബ വിഷയങ്ങള്‍ എന്നിവ എഴുതിയിരുന്ന 44 കാരനായ യസൂദ പെയ്ഡ് ലീവെടുത്ത് ഇറാഖ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാന്‍ 2002 ലാണ് ആദ്യം ഇറാഖിലേക്ക് പോയത്. പിന്നീട് പത്രം ഇദ്ദേഹത്തെ അവിടേയ്ക്ക വിടാന്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്ന് 2003 ല്‍ ജോലി രാജി വെയ്ക്കുകയും 2004 ല്‍ വീണ്ടും ഇറാഖിലേക്ക് പോകുകയും ചെയ്തു. എന്നാല്‍ ബാഗ്ദാദില്‍ വെച്ച് തീവ്രവാദികള്‍ ഇദ്ദേഹത്തെ പിടിക്കുകയും മുന്നു ദിവസം തടവിലിടുകയും ചെയ്തു.
അതേ വര്‍ഷം യുദ്ധഭൂമിയെക്കുറിച്ച് ഒരു പുസ്തകം പ്രസിദ്ധപ്പെടുത്തുകയും യുദ്ധം ആള്‍ക്കാരെ എങ്ങിനെ ബുദ്ധിമുട്ടിക്കുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ വീണ്ടും താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് 2007 ല്‍ ഇറാഖിലെ സൈനിക കേന്ദ്രത്തില്‍ ഒരു പാചകക്കാരനായി ഇറാഖിലേക്ക് വീണ്ടും പോകുകയും 2010 ല്‍ യുദ്ധമേഖലയിലെ തൊഴിലാളികളെകുറിച്ച് പുസ്തകം എഴുതുകയും ചെയ്തു. 2015 ലായിരുന്നു ഈ മേഖലയിലേക്കുള്ള യാത്ര യസൂദയെ അപകടത്തില്‍ പെടുത്തിയത്. പിന്നീട് കാണാതാകുകയായിരുന്നു. ഇതിനിടയില്‍ പിടിക്കപ്പെട്ട മറ്റ് ജാപ്പനീസ് ജര്‍ണലിസ്റ്റുകളെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും ചെയ്തു. നേരത്തേ ജാപ്പനീസ് മാധ്യമപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടോയെയും കൂട്ടുകാരന്‍ ഹരുണാ യുകാവയെയും രക്ഷപ്പെടാന്‍ ശ്രമിച്ചതിന് ഇസ്‌ളാമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ തലവെട്ടിയിരുന്നു.
മെലിഞ്ഞ് താടിവളര്‍ന്ന് ഒരു കറുത്ത ടീ ഷര്‍ട്ടും ഇരുണ്ട പാന്റുമായിരുന്നു വേഷം. ജപ്പാനിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞതില്‍ താന്‍ സന്തോഷമുണ്ടെന്ന് യസൂദ പറഞ്ഞു. ഇസ്താംബൂളില്‍ നിന്നും തുര്‍ക്കി വിമാനത്തിലായിരുന്നു യസൂദ നാട്ടിലെത്തിയത്. എല്ലാ പ്രതികരണങ്ങളും ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം മതിയെന്നാണ് ഭാര്യ പറഞ്ഞത്. മോചനദ്രവ്യം കൂടാതെ തന്നെ യസൂദയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച ഖത്തറിനും തുര്‍ക്കിക്കും ജപ്പാന്‍ അധികൃതര്‍ നന്ദി പറഞ്ഞു.
from mangalam.com https://ift.tt/2OcBTLO
via IFTTT
No comments:
Post a Comment