കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബിജെപിയിലേക്കെന്ന് സൂചന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

കോണ്‍ഗ്രസ് നേതാവ് ജി. രാമന്‍ നായര്‍ ബിജെപിയിലേക്കെന്ന് സൂചന

കോട്ടയം: ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജി. രാമൻ നായർ. ശബരിമല വിഷയത്തിൽ ബിജെപി എടുത്ത നിലപാടാണ് ശരിയെന്നും അതിനൊപ്പം നിൽക്കുന്നെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ ബിജെപിയുമായി ചേർന്ന് പ്രവർത്തിച്ചതിന്റെ പേരിൽ രാമൻ നായർനടപടി നേരിട്ടിരുന്നു. ബിജെപിയിലേക്ക് പോകുക എന്ന ചിന്ത ഇപ്പോൾ ഇല്ല. എന്നാൽ, കോൺഗ്രസിൽ ഇടമില്ലാതാവുകയും പുറത്തുപോവുകയും ചെയ്താൽ അതിനെക്കുറിച്ച് ആലോചിക്കും. ശബരിമല വിഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തനിക്ക് ഈ ശിക്ഷയുണ്ടായത്. അതുകൊണ്ടുതന്നെ ശബരിമല വിഷയം ആര് ഉയർത്തിപ്പിടിക്കുന്നോ അവരുമായി ചേർന്നു പോകും. ബിജെപിയാണ് അതു ചെയ്യുന്നതെങ്കിൽ അവരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപി നിലയ്ക്കലിൽ നടത്തിയ ഉപവാസ സമരം കെപിസിസി നിർവ്വാഹക സമിതിയംഗം കൂടിയായ രാമൻനായർ ഉദ്ഘാടനം ചെയ്തതിരുന്നു. ഇതിനെ തുടർന്ന് രാമൻ നായരെ എഐസിസി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2O6Iojd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages