മലയാറ്റൂര്‍: കേരളത്തിലെ ഓണററി ശ്രീലങ്കന്‍ കോണ്‍സല്‍ ജോമോന്‍ ജോസഫ് എടത്തല അന്തരിച്ചു. 43 വയസ്സായിരുന്നു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെളളിയാഴ്ച്ച രാവിലെ 5.50 നാണ് മരണമടഞ്ഞത്. സംസ്‌ക്കാരം ശനിയാഴ്ച്ച നടക്കും.
2013 മുതലാണ് കേരളത്തിന്റെ ചുമതലയുള്ള ശ്രീലങ്കന്‍ സ്ഥാനപതിയായി സേവനമനുഷ്ഠിച്ചു വന്നിരുന്നത്. യുണൈറ്റഡ് നേഷന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ആന്‍ഡ് റിസേര്‍ച്ചില്‍നിന്നും കോണ്‍ഫ്‌ളിക്‌റ്റോളജിയില്‍ ബിരുദാനന്തര ബിരുദം. ആംഗലേയ ഭാഷയില്‍ സി എസ് ആര്‍-ബിസിനസ് റേസിസം.
നയതന്ത്രചുമതലയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജോമോന്‍. ഹോട്ടല്‍ ബിസിനസ്സിലും ക്വാറി ബിസിനസ്സിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഇദ്ദേഹം പൊതുമരാമത്തിന്റെ എ ക്ലാസ് കോണ്‍ട്രാക്ടര്‍ കൂടിയാണ്. അങ്കമാലിയിലെ ഗ്രാന്‍ഡ് ഹോട്ടലിന്റെയും വിജയ് മെറ്റല്‍സിന്റെയും ഉടമയാണ്.
മലയാറ്റൂര്‍-നീലീശ്വരം ഗ്രാമപ്പഞ്ചായത്തില്‍ പ്രളയദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കായി ഇദ്ദേഹം 25 ലക്ഷം രൂപ കഴിഞ്ഞ മാസം നല്‍കിയിരുന്നു. ശ്രീലങ്കാസ് പോസ്റ്റ് കോണ്‍ഫ്‌ളിക്റ്റ് വോസ് എല്‍ ടി ടി ഇ ,മൂന്ന് ചുവരുകള്‍, അഫ്ഗാന്സ്താന്‍ ഒരു അപകടകരമായ യാത്ര എന്നീ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.
ശ്രീലങ്കന്‍ ദ്വീപസമൂഹവുമായി അടുത്തുകിടക്കുന്ന കേരളത്തില്‍ നിന്നും വിനോദസഞ്ചാരം, വ്യവസായം ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിക്ഷേപകരെ ലക്ഷ്യമിട്ടുള്ള വിവിധ പദ്ധതികളാണ് കോണ്‍സല്‍ ലക്ഷ്യമിട്ടിരുന്നത്. ഭൂപ്രകൃതിയില്‍ കേരളവുമായി സാമ്യമുള്ളതിനാല്‍ കേരളത്തിലെത്തുന്ന വിനോദസഞ്ചാരികളെയും ശ്രീലങ്കയുമായി ബന്ധിപ്പിക്കുക എന്നങ്ങനെയുള്ള കാര്യങ്ങള്‍ ലക്ഷ്യമിട്ടാണ് കോണ്‍സല്‍ സ്ഥാപിച്ചത്. ഇതോടെ വിസാ സ്റ്റാമ്പിംഗും മറ്റു കടമ്പകളും എളുപ്പമായിരുന്നു.
from mangalam.com https://ift.tt/2CDTbju
via IFTTT
No comments:
Post a Comment