വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ല, തെറ്റുകള്‍ അവരുടേതുമാണ്; ബിജെപി വനിതാ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ല, തെറ്റുകള്‍ അവരുടേതുമാണ്; ബിജെപി വനിതാ നേതാവ്

ഭോപ്പാല്‍: വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആരോപണവുമായി ബിജെപി വനിതാ നേതാവ്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ നിഷ്‌കളങ്കരല്ല, തെറ്റുകള്‍ അവരുടേതുമാണ് അതാണ് ദുരുപയോഗം ചെയ്യുന്നത് എന്നാണ് മധ്യപ്രദേശിലെ മഹിളാ മോര്‍ച്ചാ അധ്യക്ഷ ലതാ ഖേല്‍ക്കര്‍ ആരോപിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി അക്ബറിനെതിരെ ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ലതാ ഖേല്‍ക്കറിന്റെ ആരോപണം. എം.ജെ.അക്ബര്‍ ഒരു മാധ്യമ പ്രവര്‍ത്തകനായിരുന്നു. കുറ്റം ആരോപിച്ചവരും മാധ്യമപ്രവര്‍ത്തകരാണ്. എല്ലാവരുടേയും അടുത്ത് തെറ്റുണ്ട്. മീ ടൂ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു.

പീഡനത്തിനെതിരായി സംസാരിക്കാന്‍ സ്ത്രീകള്‍ക്ക് അത് ധൈര്യം നല്‍കിയിട്ടുണ്ട് .എന്നാല്‍ അന്ന് റിപ്പോര്‍ട്ട് ചെയ്യാത്ത കാര്യം ഇപ്പോഴാണോ അവര്‍ക്ക് പീഡനമാണെന്ന് മനസ്സിലായതെന്നും അവര്‍ ചോദിച്ചു.

പാര്‍ട്ടിയാണ് രാജി തീരുമാനിക്കേണ്ടതെന്നും എന്നാല്‍ സമാനമായ ആരോപണം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായിരുന്നുവെങ്കില്‍ രാജി ആവശ്യപ്പട്ടേനെയെന്നും അവര്‍ വ്യക്തമാക്കി.



from mangalam.com https://ift.tt/2CabzPW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages