കേന്ദ്ര അനുമതി ലഭിച്ചില്ല; മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

കേന്ദ്ര അനുമതി ലഭിച്ചില്ല; മന്ത്രിമാരുടെ വിദേശയാത്ര റദ്ദാക്കി

തിരുവനന്തപുരം: പ്രളയാനന്തര പുനർ നിർമാണത്തിനുള്ള വിഭവസമാഹരണത്തിന് വിദേശയാത്ര നടത്തുന്നതിന് മന്ത്രിമാർ നടത്താനിരുന്ന വിദേശ യാത്ര റദ്ദാക്കി. അനുമതി സംബന്ധിച്ച കേന്ദ്രത്തിന്റെ അറിയിപ്പുകളൊന്നും ഇതുവരെ ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കിയത്. വിദേശയാത്രയ്ക്ക് അനുമതി ലഭിക്കുന്നതു സംബന്ധിച്ച് ചീഫ് സെക്രട്ടറി വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. ഇന്നു രാവിലെ 11 മണിക്കകം തീരുമാനം അറിയിക്കാമെന്നായിരുന്നു അറിയിപ്പ് ലഭിച്ചിരുന്നത്. എന്നാൽ ഇതുവരെയും ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. അനുമതി നിഷേധിച്ചുകൊണ്ടുള്ള അറിയിപ്പും ലഭിച്ചിട്ടില്ല. നാളെ മുതൽ 22 വരെയാണു വിവിധ മന്ത്രിമാർ യാത്ര പുറപ്പെടാൻ തീരുമാനിച്ചിരുന്നത്. മന്ത്രിമാരുടെ വിദേശ സന്ദർശനത്തിന് കേന്ദ്രസർക്കാരിൽനിന്നുള്ള പൊളിറ്റിക്കൽ ക്ലിയറൻസ് ആണ് ലഭിക്കേണ്ടിയിരുന്നത്. മൂന്നാഴ്ചമുമ്പാണ് പൊതുഭരണ വകുപ്പുവഴി യാത്രയ്ക്കായി കേന്ദ്രാനുമതി തേടിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനൊഴികെയുള്ളവർക്ക് അനുമതി ലഭിച്ചില്ല. മുഖ്യമന്ത്രിക്ക് നൽകിയ അനുമതിയിൽ രാജ്യങ്ങളുടെ സംഭാവന സ്വീകരിക്കാനാവില്ലെന്നും കേന്ദ്രം നിലപാട് വ്യക്തമാക്കിയിരുന്നു. Content Highlights:Kerala ministers foreign trip cancelled, kerala floods


from mathrubhumi.latestnews.rssfeed https://ift.tt/2yKHlj2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages