നിലക്കൽ: ശബരിമല ദർശനത്തിനായെത്തിയ രാഹുൽ ഈശ്വറിനെയും മുത്തശ്ശിയെയും തടഞ്ഞതിനെ തുടർന്ന് നിലക്കലിൽ നേരിയ സംഘർഷം. പമ്പയിലേക്ക് വാഹനങ്ങൾ കടത്തിവിടാനാകില്ലെന്ന് പറഞ്ഞാണ് പോലീസ് ഇവരെ തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് പിന്നീട് വാഹനം കടത്തിവിട്ടു. രാഹുൽ ഈശ്വറും മുത്തശ്ശി ദേവകി അന്തർജനവും ഒപ്പം നൂറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളിൽ പമ്പയിലേക്ക് പോകാൻ ശ്രമിച്ചത്. ഇവരെ തടഞ്ഞതിനെ തുടർന്ന് പോലീസുമായി വാക്കുതർക്കമുണ്ടാവുകയും രാഹുൽ ഈശ്വറും സംഘവും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു. സന്നിധാനത്തേക്ക് യുവതികളെ പ്രവേശിപ്പിക്കാൻ തിടുക്കം കാണിക്കുന്ന സർക്കാർ 93 വയസുള്ള തന്റെ മുത്തശ്ശിയെ ശബരിമല ദർശനത്തിൽ നിന്ന് തടഞ്ഞത് സർക്കാരിന്റെ നയത്തിന്റെ ഉദാഹരണമാണെന്ന് രാഹുൽ ഈശ്വർ പ്രതികരിച്ചു. പിന്നീട് രാഹുൽ ഈശ്വറിന്റെ വാഹനം പോലീസ് കടത്തിവിടുകയായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/2RRR7sF
via
IFTTT
No comments:
Post a Comment