പത്തനംതിട്ട: നിലയ്ക്കലിൽ സംഘർഷം. ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കുന്നത് തടയാൻ നിലയ്ക്കലിൽ സംഘടിച്ചിരുന്ന വിശ്വാസികൾ തമിഴ്നാട്ടിൽനിന്നെത്തിയ ദമ്പതികളെ തടഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്കു പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിലായിരുന്നു ദമ്പതികളുണ്ടായിരുന്നത്. സ്ത്രീകൾ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്നറിയാൻ വിശ്വാസികൾ കെ എസ് ആർ ടി സി ബസിൽ കയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. സ്ത്രീയെ ബസിൽനിന്ന് പുറത്താക്കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടർന്ന് ദമ്പതികൾ ബസിൽനിന്ന് ഇറങ്ങി. തുടർന്ന് ഇവരെ പ്രതിഷേധക്കാർ പിടിച്ചു തള്ളുന്ന സാഹചര്യമുണ്ടായി. തുടർന്ന് സ്ഥലത്ത് പോലീസ് എത്തുകയും ദമ്പതികളെ പോലീസ് വാഹനത്തിൽ കയറ്റി തിരിച്ചയക്കുകയുമായിരുന്നു. സ്ത്രീകൾ ശബരിമലയിലേക്ക് എത്തുന്നുണ്ടോയെന്ന് അറിയാൻ രാവിലെയും പമ്പയിലേക്കുള്ള വാഹനങ്ങൾ വിശ്വാസികൾ തടഞ്ഞ് പരിശോധന നടത്തിയിരുന്നു. നിലയ്ക്കലിൽ ഒരു വിഭാഗം ഭക്തർ വാഹനങ്ങൾ തടഞ്ഞതോടെ പോലീസും ഭക്തരും തമ്മിലുണ്ടായ വാക്കേറ്റം. ഫോട്ടോ: പി.പി. രതീഷ് തുടർന്ന് അരമണിക്കൂറിനു ശേഷം പോലീസുകാരുമായെത്തിയ വാഹനം പ്രതിഷേധക്കാർ തടഞ്ഞു. തുടർന്ന് പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കുതർക്കമുണ്ടായി.പോലീസും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പത്തനംതിട്ടയിൽനിന്നും പമ്പയിൽനിന്നും കൂടുതൽ പോലീസ് സ്ഥലത്തെത്തി. ശബരിമലയിലേക്ക് യുവതികൾ പ്രവേശിക്കുന്നത് തടയാൻ നിലയ്ക്കലിൽ സംഘടിച്ചിരുന്ന വിശ്വാസികളെ പോലീസ് നീക്കം ചെയ്തു. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി നിലയിക്കലിൽ റോഡിന്റെ ഇരുവശത്തും 500 പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള റോഡിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തിട്ടുണ്ട്. വാഹനങ്ങൾ പരിശോധിക്കാൻ പാടില്ലെന്ന് പോലീസ് പ്രതിഷേധക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. content highlights:protest at nilakkal
from mathrubhumi.latestnews.rssfeed https://ift.tt/2ygSskv
via
IFTTT
No comments:
Post a Comment