കൊച്ചി: നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രി മുന്നോട്ടുവച്ച സാലറി ചലഞ്ച് നടപ്പാക്കുന്നതില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിയാണെന്ന് ഹൈക്കോടതി. സാലറി ചലഞ്ചില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവര്‍ വിസമ്മതപത്രം നല്‍കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. ആത്മാഭിമാനം ഇല്ലാതെ ജീവിക്കുന്നതിനേക്കാള്‍ ഭേദം മരിക്കുന്നതാണെന്ന പരാമര്‍ശവും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കോടതി നടത്തി.
സാലറി ചലഞ്ചില്‍ സര്‍ക്കാരിന് നിര്‍ബന്ധബുദ്ധിമുണ്ടെന്ന കാര്യം പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെടുന്നുണ്ട്. ഒരു മാസത്തെ ശമ്പളം വേണമെന്ന ആവശ്യം നിര്‍ബന്ധ പിരിവിനു സമാനമാണ്. പണമൂണ്ടായിട്ടും മനഃപൂര്‍വ്വം സംഭാവന നല്‍കാത്തവരെ എങ്ങനെ തിരിച്ചറിയും. വിസമ്മതപത്രം നല്‍കാതിരുന്നാല്‍ എന്താണ് സംഭവിക്കുകയെന്ന കോടതിയുടെ ചോദ്യത്തിന് വിസമ്മത പത്രം നല്‍കിയില്ലെങ്കില്‍ ജീവനക്കാര്‍ സാലറി ചലഞ്ചില്‍ പങ്കെടുക്കുന്നതായി കണക്കാക്കുമെന്ന് എ.ജി മറുപടി നല്‍കി.
ദുരിതമനുഭവിക്കുന്ന ജീവനക്കാരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. ജീവനക്കാരുടെ സാമ്പത്തിക പരാധീനത സര്‍ക്കാര്‍ കണക്കിലെടുക്കണം. കൊടുക്കാന്‍ ഉദ്ദേശിക്കുന്ന തുക നല്‍കട്ടെ. സാലറി ചലഞ്ചിന്റെ ഉദ്ദേശശുദ്ധിയില്‍ ആര്‍ക്കും സംശയമില്ലെങ്കിലും നിശ്ചിത തുക വേണമെന്ന് പറയുന്നത് ശരിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
സാലറി ചലഞ്ചിനെതിരെ കേരള എന്‍ജിഒ സംഘ് സമര്‍പ്പിച്ച പരാതിയിലാണ് കോടതി സ്‌റ്റേ അനുവദിച്ചത്. സാലറി ചലഞ്ചിലെ പങ്കാളിത്തം സര്‍വീസ് ബുക്കില്‍ രേഖപ്പെടുത്താന്‍ നീക്കമുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശമ്പളം നല്‍കാന്‍ ജീവനക്കാരെ നിര്‍ബന്ധിക്കുന്നുണ്ടോ എന്നതാണ് പരിഗണിക്കുന്നതെന്ന് കോടതി അറിയിച്ചു.
from mangalam.com https://ift.tt/2zZxtDU
via IFTTT
No comments:
Post a Comment