ബ്രൂവറി വിവാദം: യു.ഡി.എഫിന്റേത് ആടിനെ പട്ടിയാക്കുന്ന തന്ത്രം- മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 3, 2018

ബ്രൂവറി വിവാദം: യു.ഡി.എഫിന്റേത് ആടിനെ പട്ടിയാക്കുന്ന തന്ത്രം- മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രൂവറി അനുവദിച്ച കാര്യത്തിൽപ്രതിപക്ഷ നേതാവിന്റേത്അടിസ്ഥാന രഹിതമായ സംശയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആടിനെ പട്ടിയാക്കുന്ന പ്രചാരണ തന്ത്രമാണ് യു.ഡി.എഫിന്റേത്.സാധാരണ ഗതിയിൽ ബ്രൂവറിക്കായി പ്രത്യേക പരസ്യമോ അറിയിപ്പോ നൽകാറില്ല, സർക്കാരിനു മുന്നിൽ വരുന്ന അപേക്ഷകളിൽ നടപടിയെടുക്കുകയാണ് പതിവ്. ഇപ്പോൾ ചെയ്തതും അതുതന്നെയാണെന്നും പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാന രഹിതമാമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1999ൽ പുറത്തിറക്കിയ സർക്കാർ ഉത്തരവ് അന്നത്തെ അപേക്ഷകളിന്മേൽ മാത്രം ബാധകമായതാണ്. യുക്തമായവർക്ക് അനുമതി നൽകാനും വകുപ്പുണ്ട്. അല്ലായിരുന്നെങ്കിൽ 1998ൽ ഒരു ബ്രൂവറിക്ക് അനുമതി നൽകിയതിന് 2003ൽ പിന്നീട് വന്ന യു.ഡി.എഫ് സർക്കാരിന് ലൈസൻസ് നൽകാനാകില്ലായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. സർക്കാർ ബ്രൂവറിക്ക് അനുമതി നൽകിയാലും തുടർന്ന് തിരുത്താനാകും. ബ്രൂവറി ആരംഭിക്കാനായി ഇതുമായി ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെ അനുമതിയും ആവശ്യമാണ്. അർഹതയില്ലാത്തവർക്ക് അനുമതി നൽകില്ല. ബ്രൂവറിയുമായി ബന്ധപ്പെട്ട് വി.എസ് ചൂണ്ടിക്കാണിച്ചത് ജലചൂഷണമാമെന്നും ഇതും പരിശോധിച്ച ശേഷമേ ബന്ധപ്പെട്ട വകുപ്പ് അനുമതി നൽകുകയുള്ളുവെന്നുംമുഖ്യമന്ത്രി വ്യക്തമാക്കി. ബ്രൂവറിക്ക് അനുമതി നൽകിയത് എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമായല്ല. മദ്യനിരോധനമല്ല, മദ്യവർജനമാണ് എൽ.ഡി.എഫ്പ്രകടന പത്രികയിൽ പറഞ്ഞിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കേണ്ടത് മദ്യവർജനത്തിലൂടെയാണ്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യത്തിന്റെ ഒഴുക്ക് തടയണമെന്ന് പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള മദ്യം കുറയ്ക്കുന്നതിനെ പ്രതിപക്ഷ നേതാവ് അംഗീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഉത്പാദനം വർധിപ്പിക്കുന്നത് ഇതിന് സഹായകമാവും. പിന്നെയെങ്ങനെ സർക്കാരിന്റെ നിലപാടുകൾ തെറ്റാകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സർക്കാർ അനുമതി നൽകിയ നടപടിയോടെ തൊഴിലവസരങ്ങളും ഖജനാവിലേക്കുള്ള വരുമാനവും വർധിക്കും. മദ്യ വർജനത്തിനായി ഇന്നുള്ളതിൽ ശക്തമായ നടപടികൾ സർക്കാർ സ്വീകരിച്ചു വരുന്നുണ്ട്. ലഹരി വർജന മിഷനായ വിമുക്തിയുടെ പ്രവർത്തനങ്ങൾ വിപുലമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഡി-അഡിക്ഷൻ സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2P1ASqN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages