ആലപ്പുഴ: ജീവനക്കാരുടെ ക്ഷാമം രാജ്യത്തെ റെയിൽ ഗതാഗതത്തെ സാരമായി ബാധിക്കുന്നു. ലോക്കോപൈലറ്റുമാരുടെ ഒഴിവാണ് ഇതിൽ കൂടുതൽ. കേരളത്തിൽ ഇത് കൂടുതൽ ബാധിച്ചത് തിരുവനന്തപുരം ഡിവിഷനെയാണ്. ഒഴിവുകൾ 1,10,000 17 സോണുകളിലും 70 ഡിവിഷനുകളിലുമായി 50,000 ലോക്കോ പൈലറ്റുമാരുടെ ഒഴിവാണുള്ളത്. അനുബന്ധ ജീവനക്കാരുടെ 15,000 ഒഴിവുകൂടിയുണ്ട്. ഗ്രൂപ്പ് ഡി-യിലെ ജീവനക്കാരെക്കൂടി കൂട്ടിയാൽ 1,10,000 പേരുടെ ഒഴിവുണ്ടെന്നാണ് റെയിൽവേയുടെ ഔദ്യോഗിക കണക്ക്. കാരണങ്ങൾ വി.ആർ.എസ്. എടുക്കുന്നത്, അഞ്ചുവർഷമായി ഉണ്ടായ അധിക വിരമിക്കലുകൾ, തീവണ്ടികൾ വർധിച്ചപ്പോഴുണ്ടായ അധിക ഒഴിവുകൾ എന്നിവയാണ് ലോക്കോപൈലറ്റുമാരുടെ ക്ഷാമം കൂടാൻ കാരണമെന്നാണ് റെയിൽവേ പറയുന്നത്. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ മാത്രം 900-ലധികം ലോക്കോപൈലറ്റുമാരുടെ ഒഴിവുണ്ട്. 180 തീവണ്ടി ഷെഡ്യൂളുകളാണ് ഒരുദിവസം കേരളത്തിലുള്ളത്. അധികസമയം ജോലിചെയ്തും അവധിയെടുക്കാതെയുമാണ് നിലവിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നത്. എട്ടുമുതൽ പത്തുമണിക്കൂർ വരെയാണ് ലോക്കോപൈലറ്റ് ജോലിചെയ്യേണ്ടത്. ഒരു പാസഞ്ചർ ഓടിക്കാൻ ഒരുദിവസത്തേക്ക് ഒരു ലോക്കോപൈലറ്റും അസിസ്റ്റന്റ് ലോക്കോപൈലറ്റും മതിയെങ്കിൽ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് എന്നിവയ്ക്ക് മൂന്നോ നാലോ ലോക്കോപൈലറ്റുമാരും അസിസ്റ്റന്റ് പൈലറ്റുമാരും വേണ്ടിവരും. കേരളത്തിൽ കുറവ് തീവണ്ടികൾ കുറവായതിനാൽ കേരളത്തിലാണ് ലോക്കോപൈലറ്റുമാരുടെ എണ്ണം കുറവുള്ളത്. മറ്റു സോണുകളിൽ ജോലിചെയ്യുന്ന മലയാളികളായ ലോക്കോപൈലറ്റുമാർ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നു. ഒഴിവുകളിൽ തങ്ങളെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ ഹർജി നൽകിയതിനെത്തുടർന്ന് ഇവിടേക്കുള്ള പുതിയ നിയമനങ്ങൾ തടഞ്ഞു. അതിനാൽ ഒഴിവുകൾ നികത്താനായില്ല. നിയമനം അധികം വൈകില്ല ലോക്കോപൈലറ്റുമാർക്കുള്ള എഴുത്തുപരീക്ഷ കഴിഞ്ഞു. ഇനി അഭിമുഖവും പരിശീലനവും കഴിഞ്ഞായിരിക്കും നിയമനം. ട്രിബ്യൂണൽ വിധിയടക്കം പരിഗണിച്ച് അധികം വൈകാതെ ഒഴിവുകൾ നികത്തുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2yPDLo7
via
IFTTT
No comments:
Post a Comment