മുഖ്യമന്ത്രി നാളെ യു.എ.ഇ.യിൽ; നവകേരളത്തിനായി മൂന്നുദിവസം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 16, 2018

മുഖ്യമന്ത്രി നാളെ യു.എ.ഇ.യിൽ; നവകേരളത്തിനായി മൂന്നുദിവസം

ദുബായ്: നവകേരളനിർമാണത്തെക്കുറിച്ച് പ്രവാസി മലയാളികളോട് വിശദീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബുധനാഴ്ച യു.എ.ഇ.യിലെത്തും. ശനിയാഴ്ചവരെ അദ്ദേഹം യു.എ.ഇ.യിലുണ്ടാവും. അമേരിക്കയിൽനിന്ന് ചികിത്സ കഴിഞ്ഞെത്തിയ മുഖ്യമന്ത്രി ആദ്യമായി നടത്തുന്ന വിദേശയാത്രയാണിത്. പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസ് തുടങ്ങിയവർ ഒപ്പമുണ്ടാവും. നവകേരളനിർമിതിയെക്കുറിച്ചുള്ള സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് പ്രവാസികൾക്കുമുന്നിൽ അവതരിപ്പിക്കുകയും നിർമാണപ്രവർത്തനങ്ങൾക്ക് സഹായകമായ അഭിപ്രായങ്ങൾ ആരായുകയും ചെയ്യുക എന്നതാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ. സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. അബുദാബി, ദുബായ്, ഷാർജ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊതുപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. ഈ മൂന്ന് എമിറേറ്റുകളിലും വ്യവസായ-വാണിജ്യ മേഖലയിലെ പ്രമുഖരുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ ഗ്രൂപ്പും യു.എ.ഇ.യിലെ ലോക കേരളസഭാ അംഗങ്ങളും പ്രവാസി സംഘടനകളും ചേർന്നാണ് മുഖ്യമന്ത്രിയുടെ സന്ദർശന പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.bbമുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികൾ bb* 17-ന് രാത്രി എട്ടുമണിക്ക് വ്യവസായപ്രമുഖരുമായി സംവാദം * 18-ന് വൈകീട്ട് എട്ടുമണിക്ക് അബുദാബി ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ പൊതുസമ്മേളനം* 19-ന് ഉച്ചയ്ക്ക് ദുബായിൽ ബിസിനസ് സംഗമം * 19-ന് വൈകീട്ട് ഏഴുമണിക്ക് ദുബായ് അൽ നാസർ ലിഷർ ലാൻഡിൽ പൊതുസമ്മേളനം* 20-ന് രാവിലെ ഷാർജയിൽ ബിസിനസ് സംഗമം * 20-ന് വൈകീട്ട് 7.30-ന് ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിങ് ക്ലബ്ബിൽ പൊതുസമ്മേളനം


from mathrubhumi.latestnews.rssfeed https://ift.tt/2Oql450
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages