നേതൃപ്രശ്‌നം ചൂണ്ടിക്കാട്ടി രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടി ; ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി കോണ്‍ഗ്രസിന് നഷ്ടമായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

നേതൃപ്രശ്‌നം ചൂണ്ടിക്കാട്ടി രണ്ട് എംഎല്‍എമാര്‍ മറുകണ്ടം ചാടി ; ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന പദവി കോണ്‍ഗ്രസിന് നഷ്ടമായി

പനാജി: തെരഞ്ഞെടുപ്പില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായി ജയം നേടിയെങ്കിലും ഭരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കം സഖ്യകക്ഷികളെ കൂട്ടുപിടിച്ച് പൊളിച്ചടുക്കിയ ബിജെപി ഗോവയില്‍ വീണ്ടും കോണ്‍ഗ്രസിന് പണി കൊടുത്തു. രണ്ട് എംഎല്‍എ മാര്‍ രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെ നിയമസഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന പദവി നഷ്ടമായ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദങ്ങളും പൊളിയുന്ന നിലയിലായി. നേതൃപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് രണ്ടു എംഎല്‍എമാര്‍ മറുകണ്ടം ചാടിയത്.

കോണ്‍ഗ്രസ് എംഎല്‍എമാരായ ദയാനന്ദ് സോപ്‌തേ, സുഭാഷ് ശിരോദ്കര്‍ എന്നിവരാണ് രാജിവെച്ച് എതിര്‍പാളയത്ത് ചേക്കേറിയത്. 40 അംഗ നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം 14 ആയി കുറഞ്ഞു. നേരത്തേ കോണ്‍ഗ്രസ് കൊടുത്ത പണി അതേ നാണയത്തില്‍ ബിജെപി തിരിച്ചടിക്കുകയായിരുന്നു. കോണ്‍ഗ്രസ് ബിജെപിയില്‍ നിന്നും അടര്‍ത്തിയെടുത്ത എംഎല്‍എമാരാണ് മാതൃപാര്‍ട്ടിയിലേക്ക് തിരിച്ചു പോയത്. നേതൃപ്രശ്‌നങ്ങളാണ് എംഎല്‍എമാര്‍ തിരിച്ചുപോകാന്‍ ന്യായീകരണമായി പറഞ്ഞിരിക്കുന്നത്. നാലു മുന്‍ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസിന് 18 മാസമായി ആര് പാര്‍ട്ടിയെ നയിക്കുമെന്നോ ആരുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്നോ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടുപേരും എംഎല്‍എ സ്ഥാനം രാജിവെച്ചതോടെ ബിജെപിയ്ക്കും കോണ്‍ഗ്രസിനും 14 എംഎല്‍എമാര്‍ വീതമായി. നിലവില്‍ മൂന്ന വീതം എംഎല്‍എമാരുള്ള മഹാരാഷ്ട്രവാഡി ഗോമാന്തക് പാര്‍ട്ടി (എംജിപി), ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) എന്നിവരുടെ പിന്തുണയുള്ള മുന്നണിയുണ്ടാക്കി ബിജെപിയാണ് ഭരിക്കുന്നത്. രണ്ടുപേരുടെ കൊഴിഞ്ഞുപോക്ക് ബിജെപിയ്ക്ക് വലിയ ആശ്വാസമാണ് സൃഷ്ടിച്ചിരിക്കുന്നത്. ദീര്‍ഘനാളായി അസുഖത്തില്‍ കഴിയുന്ന മനോഹര്‍ പരീക്കറിന്റെ അഭാവം മൂലം സര്‍ക്കാര്‍ വീഴുമോ എന്ന ആശങ്കയുണ്ടായിരുന്നു. ഇതിന് പുറമേ ആര്‍എസ്എസില്‍ നിന്നും ആശയഭിന്നതയുള്ള സുഭാഷ് വെലിങ്കര്‍ പുതിയ പാര്‍ട്ടിയുണ്ടാക്കുന്നതും ബിജെപിയ്ക്ക് ഭീഷണി ഉയര്‍ത്തിയിരുന്നു.

ഡല്‍ഹിയില്‍ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ച് ബിജെപിയില്‍ തിരിച്ചെത്തിയത്. കേന്ദ്രമന്ത്രിമാരായ പീയൂഷ് ഗോയലിന്റെയും ശ്രീപാദ് നായ്ക്കിന്റെയും പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനയ് തെന്‍ഡുല്‍ക്കര്‍, ആരോഗ്യമന്ത്രി വിശ്വജിത്ത് റാണേ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും ബിജെപിയില്‍ തിരികെ ചേര്‍ന്നത്. രണ്ടുപേരും തങ്ങളുടെ രാജിക്കത്ത് സ്പീക്കര്‍ക്ക് സമര്‍പ്പിച്ചു. നേരത്തേ ഇക്കാര്യം സ്പീക്കര്‍ പ്രമോദ് സാവന്തുമായി രണ്ടു എംഎല്‍എമാരും ടെലിഫോണ്‍ മുഖാന്തിരം സംസാരിച്ചിരുന്നു.

വിശ്വജിത്ത് റാണേയുടെ ഇടപെടലാണ് രണ്ടു പേരെയും ബിജെപിയില്‍ എത്തിച്ചത്. എന്നാല്‍ തങ്ങള്‍ക്ക് ഒരു വാഗ്ദാനവും കിട്ടിയില്ലെന്നും തങ്ങള്‍ക്ക് മുഖ്യം തങ്ങളുടെ മണ്ഡല വികസനമാണെന്നുമാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്. അതിനിടയില്‍ ഇവര്‍ക്ക് പിന്നാലെ രണ്ടു എംഎല്‍എ മാര്‍ കൂടി കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോരാന്‍ തയ്യാറായി നില്‍ക്കുകയാണെന്ന് ബിജെപി പറയുന്നു. ഇതോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കത്തിന് തിരിച്ചടിയേറ്റ കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്നും വിട്ടു വരുന്ന മുന്നണിക്കായി കാത്തിരിക്കുകയാണ്. കേന്ദ്രത്തിന്റെ പണം കൊണ്ട് ബിജെപി എംഎല്‍എമാരെ വിലയ്ക്ക് വാങ്ങിയെന്നാണ് കോണ്‍ഗ്രസ് ആരോപണം. ഇത് ജനാധിപത്യത്തിന്റെ കൊലചെയ്യലാണെന്നും ജനങ്ങളെയും ജനാധിപത്യ സ്ഥാപനങ്ങയെും കളിയാക്കലാണെന്നും അവര്‍ ആരോപിക്കുന്നു.



from mangalam.com https://ift.tt/2RW36FB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages