വീണ്ടും ലോകത്തെ ഞെട്ടിച്ച് 500 ഗ്രാം മാത്രം ഭാരം ഉണ്ടായിരുന്ന ആ അത്ഭുതബാലന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

വീണ്ടും ലോകത്തെ ഞെട്ടിച്ച് 500 ഗ്രാം മാത്രം ഭാരം ഉണ്ടായിരുന്ന ആ അത്ഭുതബാലന്‍

ലോകം മൊത്തം അദ്ഭുതത്തോടെയാണ് വില്യം എന്ന കുഞ്ഞ് മിടുക്കന്റെ വളര്‍ച്ച നോക്കി കണ്ടത്. 23 ആഴ്ചയും അഞ്ച് ദിവസവും മാത്രം വളര്‍ച്ചയുളളപ്പോളാണ് അമ്മ അനിത ഹൈമസ് കുഞ്ഞു വില്യമിനു ജന്മം നല്‍കിയത്. വെറും 500 ഗ്രാം മാത്രമായിരുന്നു വില്യമിന്റെ ഭാരം. പിറന്നു വീഴുമ്പോള്‍ വളരെ ദയനീയമായിരുന്നു അവന്റെ രൂപം. വില്യമിനെ മാസം തെറ്റി പ്രസവിച്ചത് ലോകമെമ്പാടും ചര്‍ച്ചയായി. കുഞ്ഞു വില്യമിന് ഇപ്പോള്‍ 16 മാസമാണ് പ്രായം. കുഞ്ഞിവിരലുകളും കുഞ്ഞിക്കാലുകളും കാഴ്ചയില്‍ പോലും ഭയപ്പെടുത്തുന്നതായിരുന്നു. അതീവ ശ്രദ്ധയുളള പരിചരണമാണ് വില്യമിന് വേണ്ടിയിരുന്നത്. അരക്കിലോ ഭാരം മാത്രമുള്ള വില്യമിന് കാഴ്ചയില്‍ ആരെയും ഞെട്ടിപ്പിക്കുന്ന രൂപമായിരുന്നു. 45 ദിവസത്തോളം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുഞ്ഞ്.

ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്ലാന്റിലുമെല്ലാം നിലവില്‍ അബോര്‍ഷന്‍ കലാവധി 24 ആഴ്ചയാണ്. അത് പാടില്ല. രണ്ട് കുട്ടികളുടെ അമ്മയായ ഞാന്‍ അപ്രതീക്ഷിതമായാണ് വില്യമിനെ ഗര്‍ഭം ധരിക്കുന്നത്. മാസം തികയാതെയാണ് അവന്‍ പ്രസവിച്ചത്. ഒരു എലിക്കുഞ്ഞിനെ പോലും അത്രയും ചെറുത്. എല്ലും തോലുമായ രൂപം. അവനെ ഒന്നു തൊടാന്‍ പോലും ഞാന്‍ ഭയന്നു. എന്റെ കൈയുടെ വലുപ്പം പോലും ഇല്ലായിരുന്നു കുഞ്ഞുവില്യമിന്. അബോര്‍ഷന്‍ കാലാവധി മാറ്റാനുള്ള പോരാട്ടം ശക്തിയാര്‍ജിക്കുകയാണെന്നും അനിത പറയുന്നു.

വില്യമിന്റെ ജനനം നിലവിലുളള അബോര്‍ഷന്‍ കാലയളവില്‍ മാറ്റം വരുത്തണമെന്ന ചര്‍ച്ചകള്‍ക്കാണ് വഴിമരുന്നിട്ടത്. 24-ാമത്തെ ആഴ്ചയിലും അബോര്‍ഷന് ആളുകള്‍ വിധേയരാകുന്നു. എന്നാല്‍ 23 ആഴ്ചയും 5 ദിവസവും പ്രായമുളളപ്പോള്‍ ജനിച്ച വില്യത്തിന് യാതൊരു തരത്തിലുളള ആരോഗ്യപ്രശ്നങ്ങള്‍ ഇപ്പോള്‍ ഇല്ലെന്നും മാറ്റി ചിന്തിക്കാന്‍ സമയമായെന്നും അമ്മ അനിത പറയുന്നു. അബോര്‍ഷന്‍ കാലയളവില്‍ ജന്മം നല്‍കിയിട്ടും ലോകത്തെ അതിശയിപ്പിച്ച് പൂര്‍ണ ആരോഗ്യത്തോടെ വില്യം ഇന്ന് മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്നു.



from mangalam.com https://ift.tt/2EueGVB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages