മുംബൈ: എൻ.സി.പി. നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിന്റെ മകൻ പാർഥ് പവാറും രാഷ്ട്രീയത്തിലേക്ക്. പവാർ കുടുംബത്തിലെ ഇളംതലമുറക്കാരനാണ് 28-കാരനായ പാർഥ്. മുംബൈയിലെ എച്ച്.ആർ.കോളേജിൽനിന്ന് ബിരുദം നേടിയശേഷം ലണ്ടനിൽ ഉപരിപഠനം നടത്തിയ പാർഥ്, പാർട്ടിയുടെ സാമൂഹികമാധ്യമ വിഭാഗം കൈകാര്യംചെയ്യുകയാണിപ്പോൾ. 2019-ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവൽ മണ്ഡലത്തിൽനിന്ന് പാർഥിനെ മത്സരിപ്പിക്കാനാണ് എൻ.സി.പി.യുടെ നീക്കം. പനവേൽ, ഉറാൻ, കർജത്, മാവൽ, പിംപ്രി, ചിഞ്ച്വാഡ് എന്നീ ആറു നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് മാവൽ മണ്ഡലം. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും അതിനുശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും മാവലിൽ എൻ.സി.പി. പരാജയപ്പെട്ടിരുന്നു. പാർഥിനെ മുൻനിർത്തി സീറ്റ് വീണ്ടെടുക്കാനുള്ള നീക്കത്തിലാണ് എൻ.സി.പി. പാർഥ് മത്സരിക്കുകയാണെങ്കിൽ പെസൻസ് വർക്കേഴ്സ് പാർട്ടിയുമായി എൻ.സി.പി. ധാരണയുണ്ടാക്കിയേക്കും. ഈ മേഖലയിൽ കാര്യമായ സ്വാധീനമുള്ള പാർട്ടിയാണ് പെസൻസ് വർക്കേഴ്സ്.
from mathrubhumi.latestnews.rssfeed https://ift.tt/2xZXDVA
via
IFTTT
No comments:
Post a Comment