ശ്രീധരന്‍പിള്ളേ, എന്താ ഉദ്ദേശം; നിരോധനാജ്ഞ ലംഘിക്കാനുള്ള ആഹ്വാനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 18, 2018

ശ്രീധരന്‍പിള്ളേ, എന്താ ഉദ്ദേശം; നിരോധനാജ്ഞ ലംഘിക്കാനുള്ള ആഹ്വാനത്തിന് മറുപടിയുമായി ദേവസ്വം മന്ത്രി

തിരുവനന്തപുരം: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ്ശ്രീധരൻ പിള്ളയ്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീധരൻപിള്ളയുടെ ആഹ്വാനം കലാപം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണോ എന്നാണ് മന്ത്രി ചോദിച്ചത്. ശ്രീധരൻപിള്ള വ്യാജപ്രചരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു. അല്ലയോ ശ്രീധരൻപിള്ളേ, എന്താണ് നിങ്ങളുടെ പരിപാടി എന്ന് ചോദിച്ചുകൊണ്ടാണ് കടകംപള്ളി സുരേന്ദ്രൻ പിഎസ്ശ്രീധരൻ പിള്ളയെ വിമർശിക്കാൻ ആരംഭിച്ചത്. ഭക്തരെന്ന വ്യാജേന ഇരുമുടിക്കെട്ടിന് സമാനമായ സഞ്ചിയേന്തി മാലയുമിട്ട് രണ്ട് പേർ വീതമായി വേണം നിലയ്ക്കലിലേക്ക് പോകാനെന്ന് പാർട്ടി പ്രവർത്തകർക്കു നല്കിയിരിക്കുന്ന ശബ്ദസന്ദേശം പരസ്യപ്പെടുത്തിക്കൊണ്ടായിരുന്നു മന്ത്രി മാധ്യമങ്ങൾക്ക് മുമ്പിൽ പ്രതികരിച്ചത്. സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിച്ചതാണോ സംസ്ഥാനസർക്കാർ ചെയ്ത തെറ്റ്. വിധിക്ക് ആധാരമായ കേസ് നടത്തിയത് ആർഎസ്എസ് ആണെന്ന് ബിജെപി മറച്ചുവയ്ക്കുകയാണ്. നിലയ്ക്കലിൽ കഴിഞ്ഞ ദിവസം സംഘർഷമുണ്ടാക്കിയതും മാധ്യമപ്രവർത്തകരെ ആക്രമിച്ചതും ബിജെപി ആർഎസ്എസ് പ്രവർത്തകർ അല്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അത്തരം അക്രമകാരികളെ ഉദ്ദേശിച്ചാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. അത് ഭക്തരെ ഉദ്ദേശിച്ചല്ല മന്ത്രി പറഞ്ഞു. ആചാരത്തെയും അനുഷ്ഠാനങ്ങളെയും സംബന്ധിച്ച് സംസ്ഥാനസർക്കാരിന് അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. ബിജെപി തന്നെ കാര്യങ്ങൾ സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയാൽ മതി. കേന്ദ്രസർക്കാരും പാർലമെന്റും ബിജെപിയുടെ കയ്യിലാണല്ലോ. എന്തുകൊണ്ടാണ് കേന്ദ്രസർക്കാരിന് ഒരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ കഴിയാത്തത്. കലാപ ആഹ്വാനത്തിന് ശ്രമിക്കുന്നതിലും നല്ലതല്ലേ മോദിജിയോട് സംസാരിച്ച് ഒറ്റവരി ഓർഡിനൻസ് ഇറക്കുന്നത്. സംസ്ഥാനസർക്കാർ ശ്രമിച്ചാൽ ഓർഡിനൻസ് ഇറക്കാനാകില്ലെന്ന് ശ്രീധരൻ പിള്ളയ്ക്ക് അറിയാവുന്നതല്ലേ എന്നും മന്ത്രി ചോദിച്ചു. പിഎസ്ശ്രീധരൻ പിള്ള മാധ്യമങ്ങളെ തെരഞ്ഞുപിടിച്ച് കടന്നാക്രമിക്കുകയായിരുന്നെന്നും കടകംപള്ളി സുരേന്ദ്രൻ കുറ്റപ്പെടുത്തി. content highlights: Kadakampalli Surendran, P.S.Sreedharan pillai, Sabarimala women entry


from mathrubhumi.latestnews.rssfeed https://ift.tt/2CS25tT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages