മേട്ടുപ്പാളയം:ഊട്ടി-മേട്ടുപ്പാളയം പൈതൃക തീവണ്ടിപ്പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് യാത്ര റദ്ദാക്കി. വ്യാഴാഴ്ച രാവിലെ മേട്ടുപ്പാളയത്തുനിന്ന് പുറപ്പെട്ട തീവണ്ടി ആണ് വഴിയിൽ കുടുങ്ങിയത്. മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റർ അകലെ അഡർലി സ്റ്റേഷന് മുകളിലായാണ് സംഭവം. പാളങ്ങളിൽ വൻ പാറക്കൂട്ടങ്ങൾ വീണതിനെത്തുടർന്ന് പാളങ്ങളും പൽച്ചക്രവും (Rock bar) മീറ്ററുകളോളം വളഞ്ഞു പോയതിനെത്തുടർന്ന് തീവണ്ടി നിർത്തിയിടുകയായിരുന്നു. ഇതോടെ തീവണ്ടി വീണ്ടും കല്ലാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു. ഇവിടെനിന്ന് 180ഓളം വരുന്ന യാത്രക്കാരെ ബസുകളിൽ ഊട്ടിയിൽ എത്തിക്കാനുള്ള നടപടി റെയിൽവേ ആരംഭിച്ചു. പിന്നീട് തീവണ്ടി മേട്ടുപ്പാളയത്ത് തന്നെ തിരിച്ച് എത്തുമെന്നാണ് വിവരം. കാലാവസ്ഥ അനുകൂലമല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ച സർവീസ് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച ഇതേകാരണം കൊണ്ടുതന്നെ മൂന്നുദിവസം തുടർച്ചയായി സർവീസ് നിർത്തിവച്ചിരുന്നു. വൻ പാറകൾ വീണതിനാൽ അത് പൊട്ടിച്ചു മാറ്റേണ്ടിയും മണ്ണ് നിക്കേണ്ടിയും വരുന്ന പ്രവർത്തി തുടങ്ങാൻ കൂനൂരിൽ നിന്ന് ജീവനക്കാർ പുറപ്പെട്ടിട്ടുണ്ട്. ഇടുങ്ങിയ വഴി കാരണം ഉടഞ്ഞ കല്ലും മണ്ണും നീക്കാൻ താമസം നേരിടും എന്നാണ് സൂചന. വൈകുന്നേരത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയായില്ലെങ്കിൽ തീവണ്ടി സർവീസ് നാളെയും റദ്ദായേക്കും.
from mathrubhumi.latestnews.rssfeed https://ift.tt/2CSZ9xd
via
IFTTT
No comments:
Post a Comment