ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

ഇന്ത്യയിലെ ഡ്രൈവിങ് ലൈസന്‍സുകള്‍ സ്മാര്‍ട്ടാകുന്നു

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലെയും ഡ്രൈവിങ് ലൈസൻസുകൾക്കും വാഹനങ്ങളുടെ രജിസ്ട്രേഷൻ രേഖകൾക്കും ഏകീകൃത രൂപം കൊണ്ടുവരുന്നു. 2019 ജൂലൈ മുതൽ ലൈസൻസ്, ആർസി എന്നിവയുടെ നിറവും ഡിസൈനും മാറുന്നതിനൊപ്പം സുരക്ഷ സംവിധാനവും ഉറപ്പാക്കും. ലൈസൻസിലും ആർസി രേഖകളിലും മൈക്രോ ചിപ്പും ക്യൂആർ കോഡും നൽകിയാണ് ഇവ കൂടുതൽ സുരക്ഷിതമാക്കുന്നത്. എടിഎം കാർഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകൾ ലഭ്യമാക്കുക. സ്മാർട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഈ രേഖകൾ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാൻ സാധിക്കും. ലൈസൻസിന്റെ പേര്, സർക്കാർ ലോഗോ, അനുവദിച്ച അധികൃതർ, ലൈസൻസ് കാലാവധി, പേര്, രക്ത ഗ്രൂപ്പ്, അവയവദാന സമ്മതപത്രം, അടിയന്തര നമ്പർ, ക്യൂആർ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസൻസിൽ ഉൾപ്പെടുത്തുന്ന വിവരങ്ങൾ. Image: The Times Of India രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, സർക്കാർ ലോഗോ, പെർമിറ്റ് അനുവദിച്ച അധികൃതർ, നികുതി കാലാവധി, വെഹിക്കിൾ ടൈപ്പ്, ഷാസി, എൻജിൻ നമ്പർ, ഇന്ധനം, എമിഷൻ വിവരങ്ങൾ എന്നിവയായിരിക്കും പുതുതായി എത്തുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങൾ. ഇവയ്ക്ക് പുറമെ, ഡ്രൈവിങ് ലൈസൻസിലും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകളും നൽകും. മൈക്രോ പ്രിന്റഡ് ടെസ്റ്റ്, മൈക്രോ ലൈൻ, അൾട്രാ വയലറ്റ് ഫ്ളൂറസെന്റ് കളർ, ഹോളോഗ്രാം, വാട്ടർ മാർക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷ ഒരുക്കുന്നത്. രാജ്യത്തുടനീളം ദിവസേന 32,000 ഡ്രൈവിങ് ലൈസൻസുകൾ അനുവദിക്കുകയും 43,000 വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ജൂലൈ മാസത്തിന് ശേഷം ഈ രേഖകൾ പുതുക്കിയെടുക്കാൻ സാധിക്കുമെന്നാണ് ഗതാഗത മന്ത്രാലയം അറിയിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2OViAe7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages