തിരുവനന്തപുരം: ഹിന്ദു പാരമ്പര്യത്തേയും ശ്രേഷ്ഠതയേയുംസർക്കാർ മാനിക്കണമെന്ന് വി.എച്ച്.പി നേതാവ് പ്രവീൺ തൊഗാഡിയ. തിരുവനന്തപുരത്ത് ശബരിമല രക്ഷായാത്രയിൽ പങ്കെടുക്കവേ മാതൃഭൂമി ഡോട്ട്കോമിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദു സമൂഹത്തിന്റെ വിശ്വാസം സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം. സർക്കാർ എത്രയും വേഗം സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കണം. പുനഃപരിശോധനാ ഹർജിയിൽ തീരുമാനമാകുംവരെ സർക്കാർ കോടതി ഉത്തരവ് നടപ്പാക്കരുത്. സർക്കാർ ജനവികാരം മാനിക്കണം-തൊഗാഡിയ ആവശ്യപ്പെട്ടു. ജെല്ലിക്കെട്ടിന്റെ കാര്യത്തിൽ ചെയ്തതുപോലെ ശബരിമലയുടെ കാര്യത്തിലും സുപ്രീം കോടതി വിധിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് തൊഗാഡിയ വ്യക്തമാക്കി. ക്ഷേത്രങ്ങളെ സർക്കാരിന്റെ അധികാര പരിധിയിൽനിന്ന് ഒഴിവാക്കാൻ ഉത്തരവ് പുറപ്പെടുവിക്കാൻ ആവശ്യപ്പെടും. ശബരിമലയ്ക്ക് പുറമേ തിരുപ്പതി, വൈഷ്ണോദേവി ക്ഷേത്രങ്ങളുടേയും ഭരണകാര്യങ്ങൾ വിശ്വാസികൾക്ക് വിട്ടുനൽകണം-തൊഗാഡിയ കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2PyeCp0
via
IFTTT
No comments:
Post a Comment