മലയാള സിനിമയിലെ താരസംഘടനയായ അമ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച വനിതാ സംഘടന ഡബ്ല്യൂസിസി( വുമണ്‍ ഇന്‍ സിനിമ കളക്ടീവ്) യുടെ വാര്‍ത്തസമ്മേളനത്തിനു ശേഷം എന്‍എസ് മാധവന്റെ ട്വീറ്റ് വൈറലാകുന്നു. അമ്മ, ഡബ്ല്യൂസിസി എന്നീ രണ്ടു സംഘടനകളും നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങള്‍ വേഗത്തില്‍ കൈവരിക്കും. അമ്മ- ലാലേട്ടന് പകരം കൊല്ലം തുളസി, ഡബ്ല്യൂസിസി-ബീന പോളിന് പകരം അര്‍ച്ചന പദ്മിനി.. എന്നായിരുന്നു എന്‍എസ് മാധവന്റെ ട്വീറ്റ്.
രണ്ടു സംഘടനകൾ നേതൃമാറ്റത്തിലൂടെ അവരുടെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കും. A.M.M.A ലാലേട്ടനു പകരം കൊല്ലം തുളസി. WCC ബീനാ പോളിനു പകരം അർച്ചന പത്മിനി.— N.S. Madhavan (@NSMlive) October 13, 2018
പൊതുവേ പുരുഷാധിപത്യം എന്ന് ദുഷ്പേരുള്ള അമ്മ സംഘടനയില്‍, ശബരിമല വിഷയത്തില്‍ കൊല്ലം തുളസി സ്ത്രീകള്‍ക്കെതിരെ ഉപയോഗിച്ച മോശം പരാമര്‍ശത്തില്‍, ഇത്തരം മനോഭാവമാണ് സംഘടനയില്‍ നിലനില്‍ക്കുന്നത് എന്നത് പരിഹസിച്ചാകാം എന്‍എസ് മാധവന് ട്വീറ്റില്‍ സൂചിപ്പിക്കുന്നത്. അതേസമയം ഡബ്ല്യൂസിസി പത്രസമ്മേളനത്തില്‍ മറ്റുള്ളവര്‍ സൂചനകള്‍ മാത്രം നല്കിയപ്പോള് അര്‍ച്ചന പദ്മിനി സ്വന്തം അനുഭവം വെളിപ്പെടുത്തി തുറന്നടിച്ചതും ഏവരെയും അമ്പരപ്പിച്ചു. ഇത്തരം തുറന്നുപറച്ചിലുകള്‍ ഡബ്ല്യൂസിസിയില്‍ നിന്ന് ഇനിയും ഉണ്ടാകാം എന്ന ദ്വായാര്ത്ഥവും എന്‍എസ് മാധവന് ട്വീറ്റിലൂടെ വിവക്ഷിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ മീടൂ വെളിപ്പെടുത്തലുകള്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് പത്രസമ്മേളനത്തിന് മുമ്പ് എന്‍എസ് മാധവന് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം രേവതി 17 വയസുള്ള പെണ്‍കുട്ടിയുടെ കഥ പറയുകയും, പത്മപ്രിയയും ബീന പോളും ഇത്തരം മറ്റു സംഭവങ്ങളെപ്പറ്റി സൂചന നല്‍കുകയും ചെയ്തിരുന്നു. കുറ്റകൃത്യങ്ങളെപ്പറ്റി അറിവുണ്ടായിട്ടും വിവരം പുറത്തു പറയാതിരിക്കുന്നവര്ക്ക് മീടൂ മനസിലായി എന്ന് തോന്നുന്നില്ലായെന്നും മറ്റൊരു ട്വീറ്റിലൂടെ മാധവന് കുറിച്ചു.
രേവതി 17 വയസുള്ള പെൺകുട്ടിയുടെ കഥ പറഞ്ഞു. പത്മപ്രിയയും ബീനാ പോളും ഇത്തരം മറ്റു സംഭവങ്ങളെ കുറിച്ചു സൂചിപ്പിച്ചു. കുറ്റകൃത്യങ്ങളുടെ പറ്റി അറിവുണ്ടായിട്ടും കുറ്റവാളികളുടെ വിവരം പുറത്തുപറയാതിരിക്കുന്നവർക്ക് #Metoo മനസിലായി എന്നു തോന്നുന്നില്ല.— N.S. Madhavan (@NSMlive) October 13, 2018
from mangalam.com https://ift.tt/2OZvYOy
via IFTTT
No comments:
Post a Comment