തിരുവനന്തപുരം: മുട്ടാപ്പോക്ക് നയമാണ് കേന്ദ്രസര്‍ക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം സംസ്ഥാനത്തിനെതിരായി നീക്കം നടത്തുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. യു.എ.ഇ സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനം നടത്തവേയാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നീക്കത്തിന്‍െനതിരെ ജനാധിപത്യവിശ്വാസികള്‍ പ്രതികരിക്കണം. കേന്ദ്രം സംസ്ഥാനങ്ങളുടെ വികസനത്തിന് തടസ്സം നില്‍ക്കില്ലെന്നായിരുന്നു പ്രതീക്ഷ. ഇപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പോലും നടപ്പാകുന്നില്ലെന്ന സ്ഥിതിയാണെന്നും മുഖ്യമന്ത്രി പറയുന്നു.
പ്രളയക്കെടുതി നേരിടുന്നതിന് വിദേശസന്ദര്‍ശനം നടത്താനൊരുങ്ങിയ മന്ത്രിമാരെ തടഞ്ഞതിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്ത് അടിസ്ഥാനത്തിലാണ് മന്ത്രിമാരെ തടഞ്ഞതെന്ന് മനസ്സിലാകുന്നില്ല. തടസ്സങ്ങളുണ്ടാകരുതെന്ന് കരുതി നേരത്തേ തന്നെ പ്രധാനമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ്. ആദ്യം പ്രോത്സാഹജനകമായി പ്രതികരിച്ച പ്രധാനമന്ത്രി പിന്നീട് നിലപാട് മാറ്റിയത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2R7dKIh
via IFTTT
No comments:
Post a Comment