അയ്യപ്പ ഭക്തര്‍ എന്ന പേരില്‍ സന്നിധാനത്തുള്ളവരുടെ ആവശ്യാനുസരണമേ വാര്‍ത്ത കൊടുക്കാവൂ; അല്ലെങ്കില്‍ കയ്യാങ്കളി; യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാറി നില്‍ക്കണം: മാധ്യമപ്രവര്‍ത്തകന്റെ അനുഭവ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

അയ്യപ്പ ഭക്തര്‍ എന്ന പേരില്‍ സന്നിധാനത്തുള്ളവരുടെ ആവശ്യാനുസരണമേ വാര്‍ത്ത കൊടുക്കാവൂ; അല്ലെങ്കില്‍ കയ്യാങ്കളി; യഥാര്‍ത്ഥ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാറി നില്‍ക്കണം: മാധ്യമപ്രവര്‍ത്തകന്റെ അനുഭവ കുറിപ്പ്

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രക്ഷോഭങ്ങളും നിലനില്‍ക്കെയാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട കഴിഞ്ഞ 17ന് തുറന്നത്. അന്ന് മുതല്‍ ശബരിമലയില്‍ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മല കയറാന്‍ ചില യുവതികള്‍ എത്തി. എന്നാല്‍ ഇവര്‍ക്കൊന്നും പ്രതിഷേധം കാരണം സന്നിധാനത്ത് എത്താന്‍ കഴിഞ്ഞില്ല. ഈ സമയങ്ങളിലൊക്കെ സാധരണക്കാര്‍ വിവരങ്ങള്‍ അറിഞ്ഞിരുന്നത് ദൃശ്യമാധ്യമങ്ങളിലൂടെയാണ്. യുവതികള്‍ക്കൊപ്പം മലകയറിയും ഇറങ്ങിയും മാധ്യമങ്ങള്‍ ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചിലപ്പോഴൊക്കെ മാധ്യമങ്ങള്‍ക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായി. പ്രതിഷേധക്കാരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യെണമെന്ന് അവര്‍ ആക്രോശിച്ചു. ഇപ്പോള്‍ ശബരിമല സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ന്യൂസ് 18 മലയാളം റിപ്പോര്‍ട്ടറായ സനോജ് സുരേന്ദ്രന്‍.

സനോജ് സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

സന്നിധാനത്ത് നിന്ന് ഞങ്ങള്‍ മല ഇറങ്ങിയത് വേദനയോടെയാണ്.

പവിത്രമായ മണ്ണില്‍ നിന്നും ഒളിച്ച് കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയില്‍ പമ്പയില്‍ ട്രാക്ടര്‍ വിളിച്ച് വരുത്തി നിന്ന നില്‍പ്പില്‍ ഞങ്ങള്‍ മലയിറങ്ങി. അയ്യപ്പഭക്തരുടെ വേഷയത്തില്‍ 3000-ല്‍ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങള്‍ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമ്മയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങള്‍ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടില്‍ നാപ്ക്കിന്‍ ആയിരിന്നുവെന്ന് ഞങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. കാരണം നാപ്ക്കിന്‍ ഉണ്ടായിരുന്നില്ല എന്നത് തന്നെ. മറ്റൊരു വാര്‍ത്ത 13 സ്ത്രീകള്‍ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു.അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാര്‍ത്തയായി നല്‍കുവാന്‍ കഴിയുക. ഇന്നലത്തെ പ്രചരണം EP.ജയരാജന്റെ സഹോദരിയുടെ മകള്‍ മലയ്ക്ക് വരുന്നെന്നായിരുന്നു. ഇത്തരത്തില്‍ കള്ള പ്രചരണങ്ങളുടെ മല വെള്ള പാച്ചിലാണ് കുറച്ച് ദിവസമായി. ഒരു ചാനലിലും, നവ മാധ്യമങ്ങളിലും പ്രചരിച്ച് കൊണ്ടിരുന്നത്.കഴിഞ്ഞ ദിവസം ലതയെന്ന 53 കാരി തെലുങ്കാനയില്‍ നിന്നും സന്നിധാനത്ത് എത്തിയപ്പോള്‍ അവരെ നടപ്പന്തലില്‍ തടഞ്ഞു.പ്രതിഷേധക്കാരില്‍ ആരോ ഒരാള്‍ ഇവര്‍ക്ക് 50 വയസ്സില്ലെന്ന് അറിയിച്ചു.പിന്നെ എല്ലാരും കൂടി മുദ്രവാക്യം വിളിക്കള്‍ പോലെയുള്ള നാമജപവുമായി അവര്‍ക്ക് നേരെ ചീറിപാഞ്ഞു.ഈ സമയം ഞങ്ങള്‍ 200 മീറ്റര്‍ മാറി സന്നിധാനത്തായിരുന്നു. വലിയ ബഹളം കേട്ടാണ് ഞങ്ങള്‍ ഇവിടേയ്ക്ക് ഓടി എത്തിയത്.തടഞ്ഞ് വെച്ച സ്ത്രീയുടെ രേഖ പരിശോധിച്ചപ്പോള്‍ വയസ്സ് 53. ഭയന്ന് വിറച്ച ആ ഭക്ത പോലീസ് അകമ്പടിയോടെ നിറകണ്ണുമായിട്ടാണ് ദര്‍ശനം നടത്തിയത്.ഇന്നലെ 47 ക്കാരിയായ തെലുങ്കാ സ്വദേശിയായ ഭക്ത വന്നപ്പോഴും സമാന സംഭവം.അവര്‍ക്ക് ബഹളം കേട്ട് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി.ഉടന്‍ തന്നെ ആമ്പുലന്‍സില്‍ പമ്പയിലേക്ക് കൊണ്ടുപോയി. ഇത്തരം സംഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ഞങ്ങളുടെ സമീപം വട്ടം കൂടുകയാണ് പ്രതിഷേധക്കാര്‍. അവര്‍ ഞങ്ങളുടെ ദ്യശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തു. അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യം പറഞ്ഞാല്‍ കൈയ്യേറ്റ ശ്രമം. അപ്പോള്‍ അവരെ വെറുപ്പിക്കാതെ വാര്‍ത്ത പറയേണ്ടി വരുന്ന ഞങ്ങള്‍ക്ക് അവരുടെ ഇടയില്‍ നിന്നും മാറി നിന്നാണ് യഥാര്‍ത്ഥ വസ്തുത പറയേണ്ടി വന്നത്.ഇതിന്റെയെല്ലാം പേരില്‍ ഞങ്ങളെ ശത്രുക്കളെ പോലെയാണ് പ്രതിഷേധക്കാര്‍ കണ്ടിരുന്നത്.വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുമ്പോഴും, അല്ലാത്തപ്പോഴും ഞങ്ങളെ നീരിക്ഷിക്കാന്‍ എപ്പോഴും രണ്ടും മൂന്നും പേരുടെ സാന്നിദ്ധ്യം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു.ഇതിനിടയിലാണ് മാധ്യമ പ്രവര്‍ത്തകരെ കൈയ്യ് കാര്യം ചെയ്യണമെന്ന നിലയില്‍ ഇവരുടെ വാട്‌സാപ്പ് വഴി വ്യാപകമായി സന്ദേശം പ്രചരിപ്പിച്ചിത്. ചില മാധ്യമ പ്രവര്‍ത്തകരുടെ ഫോട്ടോ ഉള്‍പ്പെടെ ആയിരുന്നു പ്രചരണം. അവസാന ദിവസമായ ഇന്ന് ഇതിനുള്ള നീക്കം സജീവമായി നടക്കുന്നകാര്യം അറിഞ്ഞാണ് ഞങ്ങള്‍ മല ഇറങ്ങാന്‍ തീരുമാനിച്ചത്.പോകുവാനുള്ള തീരുമാനം അറിഞ്ഞ് സന്നിധാനത്ത് ഉണ്ടായിരുന്ന ഐ.ജി.ശ്രീജിത്ത് പോവേണ്ടതില്ലെന്ന് അറിയിച്ചെങ്കിലും സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എല്ലാവരും മടങ്ങുവാന്‍ തീരുമാനിക്കുക ആയിരുന്നു. അയ്യപ്പഭക്തരുടെ വേഷത്തിലാണ് പ്രതിഷേധക്കാര്‍ സന്നിധാനത്ത് ഉള്ളത്. പലരും സമരത്തിന് എത്തിയത് ഇരുമുടി കെട്ടുമായിട്ടാണ്.സ്ത്രീകള്‍ എത്താത്ത സ്ഥിതിക്ക് അവസാന നിമിഷം മാധ്യങ്ങളെ കൈകാര്യം ചെയ്യാനായിരിന്നു പ്രതിഷേധക്കാരുടെ തീരുമാനം. ഇതുവഴി അവര്‍ ആഗ്രഹിക്കുന്നതും സന്നിധാനത്ത് ഒരു പൊലിസ് നടപടിയാണ്. അങ്ങനെ സംസ്ഥാന വ്യാപകമായി കലാപം ആഴിച്ച് വിടാന്നുമായിരുന്നു തീരുമാനം. ആ കലാപത്തിന് ഞങ്ങള്‍ കാരണക്കാരക്കേണ്ടതില്ലെന്ന തിരിച്ചറിവില്‍ നിന്നുമാണ് ഞങ്ങള്‍ മല ഇറങ്ങിയത്.



from mangalam.com https://ift.tt/2q6atO2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages