തന്നെ മാത്രമല്ല നാലിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് ; ആക്ഷന്‍ഹീറോ അര്‍ജുനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി കന്നഡ നടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

തന്നെ മാത്രമല്ല നാലിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ട് ; ആക്ഷന്‍ഹീറോ അര്‍ജുനെതിരേ കൂടുതല്‍ ആരോപണങ്ങളുമായി കന്നഡ നടി

ജന്റില്‍മേന്‍, മുതല്‍വന്‍ തുടങ്ങിയ വമ്പന്‍ സിനിമകളിലൂടെ ആക്ഷന്‍ സൂപ്പര്‍താര പദവിയിലേക്ക് എത്തിയ അര്‍ജുന്‍ സര്‍ജ നാലിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപണം. തന്നെ വിസ്മയ എന്ന സിനിമയുടെ സെറ്റില്‍ വെച്ച് മോശമായി സ്പര്‍ശിച്ചെന്ന് ആരോപണം ഉന്നയിച്ച കന്നഡ നടി ശ്രുതി ഹരിഹരന്‍ ആക്ഷന്‍ ഹീറോയ്‌ക്കെതിരേ വാര്‍ത്താസമ്മേളനത്തിലാണ് വീണ്ടും ആരോപണം ഉന്നയിച്ചത്. എന്നാല്‍ നടിമാരുടെ പേര് ഇവര്‍ പുറത്തു വിട്ടിട്ടില്ല.

വിസ്മയയുടെ സെറ്റില്‍ വെച്ച് ഒരു ദമ്പതികളുടെ രംഗം ചിത്രീകരിക്കുന്നതിനിടയില്‍ റീഹേഴ്‌സല്‍ എടുക്കുമ്പോള്‍ അര്‍ജുന്‍ തന്റെ പിന്‍ഭാഗത്ത് അടിമുടി തഴുകിയെന്നും നെഞ്ചിലേക്ക് തന്നെ വലിച്ചിട്ടെന്നും നേരത്തേ നടത്തിയ ആരോപണം താരം വീണ്ടും ഉന്നയിച്ചു. തനിക്കു നേരിട്ടതിന് സമാനമായ അനുഭവം മറ്റ് നാലു നടിമാര്‍ക്ക് കൂടി നേരിടേണ്ടി വന്നെന്നും അക്കാര്യം അവര്‍ തന്നോട് പങ്കുവെച്ചിട്ടുണ്ടെന്നും എന്നാല്‍ അവര്‍ അഞ്ജാതരായി നില്‍ക്കുകയാണെന്നും പറഞ്ഞു.

കന്നഡത്തിലെ സൂപ്പര്‍താരങ്ങളായ ദര്‍ശനോടും കിച്ചാ സുദീപിനുമൊപ്പം അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ നിന്നൊന്നും ഉണ്ടാകാത്ത അനുഭവമായിരുന്നു ഇത്. അര്‍ജുന്‍ സര്‍ജയുമായി നിയമപോരാട്ടം നടത്താന്‍ സമയം കിട്ടിയാല്‍ വേണ്ടുന്ന തെളിവുകള്‍ ഇക്കാര്യത്തില്‍ ശേഖരിച്ച് പുറത്തുവിടാമെന്നും അവര്‍ പറഞ്ഞു. ശ്രുതിയുടെ വെളിപ്പെടുത്തല്‍ കന്നഡ സിനിമാരംഗത്തെ രണ്ടാക്കിയിട്ടുണ്ട്. ആരോപണത്തിന്റെ വിശ്വസ്തതയെ ചിലര്‍ ചോദ്യം ചെയ്യുമ്പോള്‍ വിവിധ മേഖലയില്‍ നിന്നും ഇവര്‍ക്ക് പിന്തുണയും ഏറിയിട്ടുണ്ട്.

എന്താണ് നേരത്തേ ആരോപണം ഉന്നയിക്കാതിരുന്നത് എന്ന ചോദ്യത്തിന് ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നും പണവും അധികാരവും ഉള്ളവര്‍ അത് ദുരുപയോഗം ചെയ്യുമെന്നും വഴങ്ങുന്നു എന്ന് കണ്ടാല്‍ സൂപ്പര്‍താര പദവിയിലിരിക്കുന്നവര്‍ അത് ഉപയോഗിക്കുന്നത് പതിവാണെന്നും ലൈംഗിക ചൂഷണങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി കന്നഡ സിനിമാവേദിയില്‍ പരാതി പരിഹാര കമ്മറ്റി വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കന്നഡ, തെലുങ്ക്, തമിഴ് സിനിമകളില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള അര്‍ജുന് തെന്നിന്ത്യയില്‍ ഉടനീളം ആരാധകരുണ്ട്.



from mangalam.com https://ift.tt/2CxlAa3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages