ദീപാവലി ആഘോഷിക്കാന്‍ കാത്തിരുന്ന് മാതാപിതാക്കള്‍; എന്നാല്‍ അറിഞ്ഞത് ദുരന്ത വാര്‍ത്ത; മകന്‍ പറത്തിയ വിമാനം അപകടത്തില്‍ പെട്ടതില്‍ തകര്‍ന്ന് ഭവ്യ സുനെജയുടെ മാതാപിതാക്കള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ദീപാവലി ആഘോഷിക്കാന്‍ കാത്തിരുന്ന് മാതാപിതാക്കള്‍; എന്നാല്‍ അറിഞ്ഞത് ദുരന്ത വാര്‍ത്ത; മകന്‍ പറത്തിയ വിമാനം അപകടത്തില്‍ പെട്ടതില്‍ തകര്‍ന്ന് ഭവ്യ സുനെജയുടെ മാതാപിതാക്കള്‍

ന്യൂഡല്‍ഹി: ദീപാനവലി ആഘോഷങ്ങള്‍ക്കായി വീട്ടിലേക്ക് മടങ്ങി എത്താനിരിക്കവെയാണ് ഡല്‍ഹി നിവാസിയായ ഭവ്യാ സുനെജയ്ക്ക് ആ ദാരുണ അപകടം സംഭവിച്ചത്. പൈലറ്റായിരുന്ന അദ്ദേഹം പറത്തിയ വിമാനം തകര്‍ന്ന് കടലില്‍ വീഴുകയായിരുന്നു. എഞ്ചിന് സംഭവിച്ച തകരാറാണ് വിമാനം തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

മകന്‍ പറത്തിയ വിമാനം അപകടത്തില്‍ പെട്ടതറിഞ്ഞ് ചങ്ക് തകര്‍ന്നിരിക്കുകയാണ് അമ്മ സംഗീത സുനേജ. വിറകൈകളോടെ അവര്‍ പറഞ്ഞു 'തങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കണം.'

ഇന്നലെ 189 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്നും പറന്നുയര്‍ന്ന് 13 മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നു വീണ ലയണ്‍ വിമാനം പറത്തിയിരുന്നത് ഭവ്യാ സുനെജയായിരുന്നു. ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോകുമ്പോഴാണ് വിമാനം കടലില്‍ തകര്‍ന്നുവീണത്. ജക്കാര്‍ത്ത തീരത്തു നിന്ന് 34 നോട്ടിക്കല്‍ മൈല്‍ അകലെ ജാവ കടലില്‍ വിമാനം പതിക്കുന്നത് കണ്ടതായി ഇന്തോനേഷ്യന്‍ തുറമുഖത്ത് നിന്ന് പോയ ടഗ് ബോട്ടുകളിലെ ജീവനക്കാര്‍ അറിയിച്ചു.

2005ല്‍ അഹ്കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു.



from mangalam.com https://ift.tt/2yGSdzb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages