തൃശ്ശൂരില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ചത് ബീഹാര്‍ സ്വദേശി; പോലീസ് ചോദ്യം ചെയ്യുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

തൃശ്ശൂരില്‍ എ.ടി.എം തകര്‍ക്കാന്‍ ശ്രമിച്ചത് ബീഹാര്‍ സ്വദേശി; പോലീസ് ചോദ്യം ചെയ്യുന്നു

ചാവക്കാട് : തൃശ്ശൂര്‍ ചാവക്കാട് എ.ടി.എം കവര്‍ച്ചയ്ക്ക് ശ്രമിച്ചയാള്‍ പിടിയില്‍. ബീഹാര്‍ സ്വദേശി ശ്രാവണ്‍ ആണ് പിടിയിലായത്. ഇയാളെ ചാവക്കാട് സ്‌റ്റേഷനില്‍ എത്തിച്ചു. അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എടിഎമ്മാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. എടിഎമ്മിന്റെ മോണിറ്റര്‍ മാത്രമാണ് തകര്‍ക്കാര്‍ കഴിഞ്ഞത് എന്നതുകൊണ്ടുതന്നെ പണം നഷ്ടമായിട്ടില്ല.

ഒരു മാസത്തിനിടെ തൃശ്ശൂര്‍ ജില്ലയില്‍ തകര്‍ക്കപ്പെടുന്ന നാലാമത്തെ എടിഎമ്മാണ് ഇത്. അതുകൊണ്ടു തന്നെ പിടിയിലായിട്ടുള്ള ആള്‍ക്ക് മറ്റ് എടിഎം മോഷണവുമായി ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ രണ്ട് എടിഎമ്മുകളില്‍ നിന്നായി കഴിഞ്ഞ ആഴ്ച 35 ലക്ഷം രൂപ കവര്‍ന്നിരുന്നു. ഒക്‌ടോബര്‍ 12 വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ തൃപ്പൂണിത്തുറ ഇരുമ്പനത്തും ചാലക്കുടി കൊരട്ടിയിലും കവര്‍ച്ച നടന്നത്. ഇരുമ്പനത്ത് എത്തും മുന്‍പ് കോട്ടയത്ത് രണ്ട് എടിഎമ്മുകളില്‍ കവര്‍ച്ചാ ശ്രമവും നടത്തി.



from mangalam.com https://ift.tt/2yOssxh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages