നാഗ്പൂര്‍: ഒരു വര്‍ഷത്തിനിടെ വന്യമൃഗങ്ങളുടെ ആക്രമണത്തിനിരയായി സംസ്ഥാനത്ത് 26 പേര്‍ കൊല്ലപ്പെട്ടിരിക്കെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് മഹാരാഷ്ട്രയിലെ കടുവാസങ്കേതമായ വനഭൂമി സ്വകാര്യ കമ്പനിക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ കൈമാറുന്നു. ചാക്‌ദോവില്‍ 87.98 ഹെക്ടര്‍ ഭൂമിയാണ് സ്‌ഫോടകവസ്തുക്കളുടെ നിര്‍മ്മാതാക്കളായ സോളാര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യാ ലിമിറ്റഡ് എന്ന കമ്പനിക്ക് പ്രതിരോധ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനായി നല്‍കിയിരിക്കുന്നത്.
കടുവകളും പുള്ളിപുലികളും സസ്യജാലങ്ങളും സമൃദ്ധമായ ഈ കാടുകള്‍ നശിപ്പിക്കുന്നതിനെതിരേയുള്ള പരിസ്ഥിതിദോഷം സംബന്ധിച്ച് മൂന്ന് സര്‍വേ റിപ്പോര്‍ട്ടുകളെ അവഗണിച്ചാണ് കൈമാറിയിട്ടുള്ളത്. നാഗ്പൂരില്‍ നിന്നും 40 കിലോമീറ്റര്‍ മാറി കമലേശ്വര്‍ റേഞ്ചില്‍ കോന്‍ധാലിയില്‍ 290 ലധികം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള 222 ഏക്കറിലായി പരന്നു കിടക്കുന്ന വനഭൂമിയാണ് ഇത്. 100 കോടിയോളം വില മതിക്കുന്ന ഭൂമി വെറും 7.09 കോടിക്കാണ് നല്‍കുന്നത്. ഇവിടെ മരങ്ങള്‍ വെച്ചു പിടുപ്പിക്കാനും വേലികള്‍ കെട്ടുന്നതിനും പക്ഷികളുടെ കൃത്രിമ കൂടുകള്‍ നിര്‍മ്മിക്കുന്നതിനായും കമ്പനി ഇതിനകം ഏഴു ലക്ഷം മുഴക്കിയിട്ടുണ്ട്. ഈ വര്‍ഷം കടുവാസങ്കേതമായ യവത്മല്‍ ജില്ലയില്‍ 467 ഹെക്ടര്‍ വനഭൂമി റിലയന്‍സിന് നല്‍കിയിരുന്നു.
അതേസമയം വനഭൂമി കൈമാറുന്നതായി വാര്‍ത്ത പുറത്തു വരുമ്പോള്‍ തന്നെ കാടിന് സമീപത്തെ ജനവാസകേന്ദ്രങ്ങളില്‍ വന്യമൃഗങ്ങള്‍ ആക്രമണം നടത്തുന്നതിന്റെ റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ആഴ്ചകളില്‍ ഒന്നു വീതം എന്ന നിലയില്‍ കോണ്‍ധാലിയിലും കലമേശ്വര്‍ റേഞ്ചിലും ഇപ്പോള്‍ കന്നുകാലിളെ വന്യജീവികള്‍ കൊല്ലുന്നതായി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. 200 കൃഷിനാശങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . 88 ഹെക്ടര്‍ ഭൂമി എന്നാല്‍ കലമേശ്വരിലെ 26 ഹെക്ടറും കോണ്‍ധാലിയിലെ 62 ഹെക്ടറുകളുമാണ് എടുക്കുന്നത്.
ആണും പെണ്ണുമായി രണ്ടു കടുവകളും അതിന്റെ കുഞ്ഞുങ്ങളും അത്രയും തന്നെ പുലികളും മാന്‍, കേഴമാന്‍, കാട്ടുനായ, കാട്ടുപന്നി, മ്‌ളാവ്, വെരുക് തുടങ്ങി അനേകം മൃഗങ്ങളെ കമ്പനിയ്ക്ക് നല്‍കുന്ന മേഖലകയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
from mangalam.com https://ift.tt/2RpGM68
via IFTTT
No comments:
Post a Comment