സാമ്പത്തികസ്ഥിതിയിൽ ജനം അതൃപ്തർ - റിസർവ് ബാങ്ക് സർവേ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

സാമ്പത്തികസ്ഥിതിയിൽ ജനം അതൃപ്തർ - റിസർവ് ബാങ്ക് സർവേ

മുംബൈ: രാജ്യത്തെ പൊതുസാമ്പത്തിക സ്ഥിതിയിലും തൊഴിൽരംഗത്തിന്റെ കാര്യത്തിലും ജനം അതൃപ്തരാണെന്ന് റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) ഉപഭോക്തൃ ആത്മവിശ്വാസ സർവേ. പൊതുതിരഞ്ഞെടുപ്പിനു മാസങ്ങൾമാത്രം ബാക്കിനിൽക്കെ കേന്ദ്രസർക്കാരിന് ആകുലതയേറ്റുന്നതാണ് സെപ്റ്റംബറിൽ നടത്തിയ സർവേയുടെ ഫലം. സാമ്പത്തികസ്ഥിതി മെച്ചമല്ലെന്നും ആവശ്യത്തിനു തൊഴിൽലഭ്യതയില്ലെന്നുമാണ് ഉപഭോക്താക്കളിലേറെയും കരുതുന്നത്. സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷംപേർക്കും വിലക്കയറ്റം കുറയുമെന്ന പ്രതീക്ഷയില്ല. അഹമ്മദാബാദ്, ബെംഗളൂരു, ഭോപാൽ, ചെന്നൈ, ഡൽഹി, ഗുവാഹാട്ടി, ഹൈദരാബാദ്, ജയ്പുർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, പട്ന, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് സർവേ നടത്തിയത്. 5,364 പേരാണ് പങ്കെടുത്തത്. ഗ്രാമങ്ങളിൽ സർവേ നടത്തിയിട്ടില്ല. രാജ്യത്തെ സാമ്പത്തികസ്ഥിതിയിൽ വിശ്വാസമുള്ള ഉപഭോക്താക്കൾ കൂടുതൽ പണം ചെലവാക്കുകയും അതു സാമ്പത്തികവളർച്ചയുണ്ടാക്കുകയും ചെയ്യമെന്നതിനാൽ ഈ സർവേക്ക് പ്രാധാന്യമുണ്ട്. സർക്കാർ സാമ്പത്തികരംഗം കൈകാര്യം ചെയ്യുന്നതിൽ ജനം എത്രമാത്രം സന്തുഷ്ടരാണെന്നു മനസ്സിലാക്കാൻ സഹായിക്കുന്നതുമാണ് ആർ.ബി.ഐ.യുടെ സർവേ. ആശങ്ക തൊഴിലിനെയും വരുമാനത്തെയും കുറിച്ച് മുംബൈ: തൊഴിൽ, വരുമാനം എന്നിവയുടെ കാര്യത്തിലാണ് ഉപഭോക്താക്കൾക്ക് ഏറെ ആശങ്കയെന്ന് റിസർവ് ബാങ്ക് സർവേ പറയുന്നു. ഇക്കാരണങ്ങളാൽത്തന്നെ അവർക്ക് പണം ചെലവാക്കുന്നതിലുള്ള ആത്മവിശ്വസവും കുറഞ്ഞു. എങ്കിലും അടുത്തവർഷം സ്ഥിതിമെച്ചപ്പെടുമെന്ന പ്രതീക്ഷയുണ്ട്. തൊഴിൽ കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് ഏതാനും മാസംമുമ്പ് 2013 ഡിസംബറിൽ ആർ..ബി.ഐ. നടത്തിയ സർവേയിൽ പങ്കെടുത്തവരിൽ 29.1 ശതമാനംപേർ മാത്രമാണ് അവരുടെ സാമ്പത്തികസ്ഥിതി ഒരുവർഷം മുമ്പത്തേതിനെക്കാൾ മെച്ചപ്പെട്ടെന്ന് പറഞ്ഞത്. 34.4 ശതമാനം പേർ സ്ഥിതി മോശമായെന്നും പറഞ്ഞു. തൊഴിലിന്റെ കാര്യത്തിൽ മാറ്റമൊന്നുമുണ്ടായിട്ടില്ലെന്നാണ് ബാക്കിയുള്ളവർ പറഞ്ഞത്. തൊഴിൽസാധ്യതകൾ ഒരുവർഷം മുമ്പത്തെക്കാൾ നന്നായെന്നു പറഞ്ഞവരുടെ എണ്ണത്തിൽനിന്ന് അതു മോശമായിയെന്നു പറഞ്ഞവരുടെ എണ്ണം കുറച്ചപ്പോൾ കിട്ടിയത് -5.3 ശതമാനം പോയന്റാണ്. എന്നാൽ, കഴിഞ്ഞമാസം നടത്തിയ സർവേയിൽ പങ്കെടുത്ത 35.2 ശതമാനം പേർ തങ്ങളുടെ തൊഴിൽസാഹചര്യം മെച്ചപ്പെട്ടു എന്നു പറഞ്ഞപ്പോൾ 45.5 ശതമാനംപേരും അതു മോശമായെന്ന അഭിപ്രായക്കാരാണ്. അന്തിമഫലമാകട്ടെ -10.3 പോയിന്റും. 2013 ഡിസംബറിലെ ഫലത്തെക്കാൾ വളരെമോശമാണിത്. എന്നിരുന്നാലും, ഒരുവർഷത്തിനുശേഷം തൊഴിൽസാഹചര്യം മെച്ചപ്പെടുമെന്ന പ്രതീക്ഷയാണ് സർവേയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചത്. 54.1 ശതമാനംപേർ ഈ വിശ്വാസക്കാരാണ്. 29 ശതമാനംപേരാകട്ടെ സ്ഥിതി വഷളാകുമെന്ന ആശങ്കയുള്ളവരാണ്. ആകെ 25.1 ശതമാനം പേരാണ് പ്രതീക്ഷയോടെ പ്രതികരിച്ചത്. 2013 ഡിസംബറിലും 45.1 ശതമാനംപേർ തങ്ങളുടെ തൊഴിൽസാഹചര്യങ്ങൾ ഭാവിയിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നു. തൊഴിൽസാഹചര്യം മോശമാകുമെന്ന് പറഞ്ഞവരുമായി താരതമ്യം ചെയ്യുമ്പോൾ 24.9 ശതമാനമായിരുന്നു ശുഭാപ്തിവിശ്വാസക്കാർ. ഇത്തവണത്തെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ 0.2 ശതമാനം കുറവാണിത്. വരുമാനം 2013 ഡിസംബറിലെ സർവേയിൽ പങ്കെടുത്തവരിൽ 30.9 ശതമാനമാണ് അവരുടെ വരുമാനം ഒരുവർഷം മുമ്പുണ്ടായിരുന്നതിനെക്കാൾ കൂടി എന്നു പറഞ്ഞത്. 15.5 ശതമാനംപേരുടെ വരുമാനം കുറഞ്ഞു. ആകെ 15.4 ശതമാനമാണ് അനുകൂലമായി പ്രതികരിച്ചത്. ഇത്തവണത്തെ സർവേയിൽ പങ്കെടുത്ത 28.3 ശതമാനംപേർ വരുമാനം കൂടിയതായി പറഞ്ഞപ്പോൾ 23.4 ശതമാനംപേരുടെ വരുമാനം കുറഞ്ഞു. ഇതനുസരിച്ച് ആകെ 4.9 ശതമാനംപേരുടെ വരുമാനമേ കൂടിയിട്ടുള്ളൂ. 2013 ഡിസംബറിലേതുമായി താരതമ്യം ചെയ്യുമ്പോൾ വളരെക്കുറവാണിത്. ഉപഭോക്താവിന്റെ ആത്മവിശ്വാസം ഇക്കൊല്ലം ജൂണിൽ നടത്തിയ സർവേയിൽ 98.3 ശതമാനമായിരുന്നു ഉപഭോക്താവിന്റെ ആത്മവിശ്വാസം. ഇത്തവണ അത് 94.8 ശതമാനമായി കുറഞ്ഞു. ഇക്കൊല്ലം ജൂണിലെ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ വരുംവർഷത്തെക്കുറിച്ചുള്ള ഉപഭോക്താവിന്റെ പ്രതീക്ഷ 121.1 ശതമാനമായി ഉയർന്നിട്ടുണ്ട്. ജൂണിൽ ഇത് 119.8 ശതമാനമായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2Oe3q4f
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages