ന്യൂഡൽഹി:കേന്ദ്രം നികുതി കുറച്ചതിന് ശേഷം തുടർച്ചയായ നാലാം ദിവസവും ഇന്ധനവില കൂടി. പെട്രോളിന് 25 പൈസയും ഡീസലിന് 31 പൈസയുമാണ് ഇന്ന് കൂടിയത്. എണ്ണകമ്പനികളുടെ ദിവസേനയുള്ള വിലവർധന തുടരുന്നതിനാൽ ഉപഭോക്താക്കൾക്ക് ഗുണം ലഭിക്കുന്നില്ല. തിരുവനന്തപുരത്ത് പെട്രോളിന് 85.61 പൈസയും ഡീസലിന് 79.33 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 84.27 രൂപയും ഡീസലിന് 78.07 രൂപയും കോഴിക്കോട് പെട്രോളിന് 84.53 രൂപയും ഡീസലിന് 78.34 രൂപയുമാണ് വില.
from mathrubhumi.latestnews.rssfeed https://ift.tt/2E7LQu8
via
IFTTT
No comments:
Post a Comment