മല്‍പ്പിടിത്തത്തിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടു; സൗദി സമ്മതിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

മല്‍പ്പിടിത്തത്തിനിടെ ഖഷോഗ്ഗി കൊല്ലപ്പെട്ടു; സൗദി സമ്മതിച്ചു

റിയാദ്: കാണാതായ മുതിർന്ന മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗ്ഗി തുർക്കിയിലെ തങ്ങളുടെ കോൺസുലേറ്റിൽ വെച്ച് മൽപ്പിടിത്തത്തിനിടെ കൊല്ലപ്പെട്ടതായി ഒടുവിൽ സൗദി അറേബ്യ സമ്മതിച്ചു. വാഷിങ്ടൺ പോസ്റ്റിന്റെ മാധ്യമപ്രവർത്തകനായ ജമാൽ ഖഷോഗ്ഗിയെ ഒക്ടോബർ രണ്ടു മുതലാണ് കാണാതായത്. ഖഷോഗിയുടെ കൊലപാതകത്തിൽ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിലെ ഒരു ഡസനിലധികം ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സൗദി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കോൺസുലേറ്റിൽ വെച്ചുണ്ടായ തർക്കം സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയതായും മന്ത്രാലയം അറിയിച്ചു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് ഉന്നത ഉദ്യോഗസ്ഥർ അറസ്റ്റിലായതാണ് റിപ്പോർട്ട്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകൻ സൗദ് അൽ ഖഹ്താനി, ഡെപ്യൂട്ടി ഇന്റലിജൻസ് തലവൻ മേജർ ജനറൽ അഹ്മദ് അൽ അസീരി എന്നിവരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ഖഷോഗ്ഗി കോൺസുലേറ്റിൽ വെച്ച് കൊല്ലപ്പെട്ടതായി തുർക്കി നേരത്തെ ആരോപിച്ചിരുന്നെങ്കിലും സൗദി ഇത് നിരസിക്കുകയായിരുന്നു. അമേരിക്കയടക്കമുള്ള ലോക രാജ്യങ്ങളിൽ നിന്നുള്ള കടുത്ത സമ്മർദ്ദമാണ് ഇപ്പോൾ കുറ്റസമ്മതം നടത്താൻ സൗദിയെ പ്രേരിപ്പിച്ചത്. സൗദിയിൽ നടക്കേണ്ട ബിസിനസ് കോൺഫറൻസിൽ നിന്ന് ഫ്രാൻസ്, യുഎസ്.എ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും പ്രമുഖ ഐടി കമ്പനികളും പിൻമാറിയിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2CYGj7I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages