കംഗാരുക്കളെ ചുരുട്ടിക്കൂട്ടി പാകിസ്താന്‍; ജയം 373 റണ്‍സിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

കംഗാരുക്കളെ ചുരുട്ടിക്കൂട്ടി പാകിസ്താന്‍; ജയം 373 റണ്‍സിന്

അബുദാബി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര പാകിസ്താൻ സ്വന്തമാക്കി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 373 റൺസിന്റെ കൂറ്റൻ വിജയത്തോടെയാണ് പാകിസ്താന്റെ പരമ്പര വിജയം. സ്കോർ: പാകിസ്താൻ 282, 400/9 ഡിക്ലയേർഡ്, ഓസ്ട്രേലിയ 145, 164. 539 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 164 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിലും അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസാണ് ഓസീസിനെ തകർത്തത്. ആദ്യ ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. രണ്ട് ഇന്നിങ്സിലുമായി അബ്ബാസിന് ഇതോടെ 10 വിക്കറ്റായി. മൂന്നാം ദിനം രണ്ടാം ഇന്നിങ്സിൽ ഒൻപതിന് 400 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത പാകിസ്താൻ, 539 റൺസിന്റെ വിജയലക്ഷ്യമാണ് ഓസീസിനു നൽകിയത്. ബാബർ അസം (99), സർഫ്രാസ് അഹമ്മദ് (81), ആസാദ് ഷഫീഖ് (44), അസ്ഹർ അലി (64) എന്നിവരുടെ പ്രകടനമാണ് പാകിസ്താന് മികച്ച സ്കോർ സമ്മാനിച്ചത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 47 റൺസെന്ന നിലയിലായിരുന്നു ഓസ്ട്രേലിയ. നാലാം ദിനം ആരോൺ ഫിഞ്ച് (31), ട്രാവിസ് ഹെഡ് (36) എന്നിവർ 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് പൊളിച്ച അബ്ബാസാണ് ഓസീസിന്റെ തകർച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് മാർനസ് ലാബുഷെയ്ൻ (43), മിച്ചൽ സ്റ്റാർക്ക് (28) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. പത്ത് വിക്കറ്റെടുത്ത പേസ് ബൗളർ മുഹമ്മദ് അബ്ബാസ് കളിയിലെയും പരമ്പരയുടെയും താരമായി. പരമ്പരയിലാകെ അബ്ബാസ് 15 വിക്കറ്റെടുത്തു. ഇതാദ്യമായാണ് യു.എ.ഇ.യിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ഒരു പേസ് ബൗളർ 15 വിക്കറ്റെടുക്കുന്നത്. ദുബായിലെ പ്രകടനം പ്രതീക്ഷിച്ച ഓസീസ് ആരാധകർക്ക് വെള്ളിയാഴ്ച പക്ഷേ സന്തോഷിക്കാൻ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ വീരോചിത പോരാട്ടം കാഴ്ചവെച്ച ടീമിന് അബുദാബിയിൽ പക്ഷേ പാക് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഉസ്മാൻ ഖ്വാജ പരിക്കുകാരണം രണ്ടാമിന്നിങ്സിൽ ബാറ്റിങ്ങിനെത്താത്തതും അവർക്ക് തിരിച്ചടിയായി. പരിക്കേറ്റ നായകൻ സർഫ്രാസ് അഹമ്മദിനു പകരം ആസാദ് ഷെഫീഖാണ് നാലാം ദിനം പാകിസ്താനെ നയിച്ചത്. Content Highlights: pakistan won the 2nd test and got series


from mathrubhumi.latestnews.rssfeed https://ift.tt/2AjLKve
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages