ഭുവനേശ്വർ: അവസാനം അതും സംഭവിച്ചു. രാജ്യത്ത് ആദ്യമായി ഡീസൽ വില പെട്രോൾ വിലയെമറികടന്നു. ഒഡീഷയിലാണ് എണ്ണവിലയിലെ ഈ മറിമായം.ഒരു ലിറ്റർ ഡീസൽ പെട്രോളിനെക്കാൾ 12 പൈസ കൂടുതലായാണ് ഇന്നലെ ഭുവനേശ്വറിൽ വിറ്റത്. പെട്രോളിന് ലിറ്ററിന് 80.65 പൈസയും ഡീസലിന് 80.78 പൈസയുമായിരുന്നു ഇന്നലത്തെവില. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി പെട്രോളിനും ഡീസലനും തുല്യ നികുതിയാണ് ഒഡീഷ ഇടാക്കുന്നത്. 26 ശതമാനമാണ് ഒഡീഷ പെട്രോളിനും ഡീസലിനും ഈടാക്കുന്ന വാറ്റ്. വിലവർധനവ് കാരണം ഡീസൽ വിൽപനയിൽ കുറവ് വന്നിട്ടുള്ളതായി കച്ചവടക്കാർ വ്യക്തമാക്കി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റ വികലമായ നയങ്ങളാണ് ഇത്തരം അസന്തുലിതാവസ്ഥയ്ക്ക് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്.ബി ബെഹ്റ ആരോപിച്ചു. കേന്ദ്ര സർക്കാരും ഇന്ധന കമ്പനികളും തമ്മിൽ ഇക്കാര്യത്തിൽ തന്ത്രപരമായ ധാരണകളുണ്ടെന്നും ബെഹ്റ കൂട്ടിച്ചേർത്തു. എന്നാൽ സംസ്ഥാന സർക്കാർ നികുതി കുറയ്ക്കാൻ തയ്യാറാകാത്തതാണ് ഇന്ധനവില വർധനവിന് കാരണമെന്നാണ് സംസ്ഥാന ബി.ജെ.പി ജനറൽ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദിന്റെ വിശദീകരണം. content highlights:First Time in India, Diesel Costs Higher Than Petrol
from mathrubhumi.latestnews.rssfeed https://ift.tt/2R3LqGQ
via
IFTTT
No comments:
Post a Comment