ന്യൂഡൽഹി: രാജ്യത്തെ മൂലധന വിപണിയിൽനിന്ന് മൂന്നാഴ്ചകൊണ്ട് വിദേശ നിക്ഷേപകർ പിൻവലിച്ചത് 32,000 കോടി രൂപയുടെ നിക്ഷേപം. വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകൾ, അസംസ്കൃത എണ്ണവില വർധന, യുഎസ് ട്രഷറിയിൽനിന്നുള്ള ആദായം വർധിച്ചത് തുടങ്ങിയവയെല്ലാം അതിന് കാരണമായി. സെപ്റ്റംബർ മാസത്തിൽമാത്രം 21,000 കോടി രൂപയാണ് പുറത്തേയ്ക്കൊഴുകിയത്. ജൂലായ് ഓഗസ്റ്റ് മാസത്തിലാകട്ടെ രാജ്യത്തെ ഓഹരി-ഡെറ്റ് വിപണികളിൽനിന്ന് ഇവർ പിൻവലിച്ചത് 7,400 കോടി രൂപയുമാണ്. ഒക്ടോബർ 1 മുതൽ 19വരെയുള്ള കണക്കുപ്രകാരം വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ19,810 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. കടപ്പത്ര വിപണിയിൽനിന്നാകട്ടെ 12,167 കോടി രൂപയുടെ നിക്ഷേപവും കൊണ്ടുപോയി. 31,977 കോടി രൂപയാണ് മൊത്തം പിൻവലിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2OJzo8U
via
IFTTT
No comments:
Post a Comment