തിരുവനന്തപുരം: പ്രതിഷേധം കനക്കുന്നതിനിടെ ശബരിമല വിഷയത്തിൽ സമവായ ശ്രമവുമായി തിരുവതാംകൂർ ദേവസ്വം ബോർഡ്. തന്ത്രി കുടുംബം, അയ്യപ്പസേവാ സംഘം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായി ദേവസ്വം ബോർഡ് അംഗങ്ങൾ മറ്റന്നാൾ തിരുവനന്തപുരത്ത് ചർച്ച നടത്തും. മണ്ഡല മകരവിളക്ക് ഉത്സവം നല്ല രീതിയിൽ നടത്തുന്ന കാര്യം ചർച്ചചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ അറിയിച്ചു. പതിനാറാം തിയതി രാവിലെ 10 മണിക്കാണ് ചർച്ച. പ്രശ്നങ്ങൾ ന്യായമായി പരിഹരിക്കണം. രാഷ് ട്രീയപ്രശ്നമാക്കി ശബരിമലയെ മാറ്റുന്നതിനോട് യോജിപ്പില്ല. അത് ഭക്തരും ആഗ്രഹിക്കുന്നില്ലെന്ന് പദ്മകുമാർ പറഞ്ഞു. പൂജകളും അനുഷ്ഠാനങ്ങളും ഇല്ലാതാക്കാൻ ബോർഡ് ശ്രമിക്കില്ല. പ്രശ്നങ്ങൾ അവസാനിക്കുമെന്ന് ശുഭാപ്തിവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻവിധിയോടയല്ല ചർച്ചവിളിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. content highlights:Sabarimala issue: Devaswom board calls meeting of representatives of Tantri family, Pandalam Palace
from mathrubhumi.latestnews.rssfeed https://ift.tt/2Ehm9Hu
via
IFTTT
No comments:
Post a Comment